നാലുവയസുകാരിയെ മാങ്ങ തരാമെന്ന്‌ പറഞ്ഞ്‌ പ്രലോഭിപ്പിച്ച്‌ കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി

 ബദിയഡുക്ക: സ്വാതന്ത്ര്യ ദിനത്തില്‍ നാലുവയസുകാരിയെ മാങ്ങ തരാമെന്ന്‌ പറഞ്ഞ്‌ പ്രലോഭിപ്പിച്ച്‌ കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. പെണ്‍കുട്ടിയുടെ പരാതി പ്രകാരം ബദിയഡുക്ക പൊലീസ്‌ പോക്‌സോ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു. മാന്യയ്‌ക്ക്‌ സമീപത്തെ ഒരു ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പെണ്‍കുട്ടിയാണ്‌ പീഡനത്തിന്‌ ഇരയായത്‌. ക്വാര്‍ട്ടേഴ്‌സിന്‌ സമീപത്തെത്തിയ യുവാവ്‌ പെണ്‍കുട്ടിക്ക്‌ മിഠായി വാഗ്‌ദാനം നല്‍കിയെങ്കിലും കുട്ടി നിഷേധിച്ചു. കൂടെ വന്നാല്‍ മാങ്ങാ തരാമെന്ന്‌ പറഞ്ഞ്‌ വിശ്വസിപ്പിച്ച്‌ പെണ്‍കുട്ടിയെ തന്റെ താമസ സ്ഥലത്ത്‌ എത്തിച്ച്‌ ശാരീരികമായി ഉപദ്രവിക്കുകയായിരുന്നുവെന്ന്‌ പറയുന്നു. പെണ്‍കുട്ടി തിരിച്ചെത്തി രക്ഷിതാക്കളോട്‌ പറഞ്ഞപ്പോഴാണ്‌ സംഭവം പുറത്തറിഞ്ഞത്‌. ഉടന്‍ പൊലീസില്‍ പരാതി നല്‍കി. പ്രതിയെ കണ്ടെത്താനുള്ള തെരച്ചില്‍ പൊലീസ്‌ ഊര്‍ജ്ജിതമാക്കി.


Previous Post Next Post
Kasaragod Today
Kasaragod Today