മൂലടുക്കം ജനവാസ മേഖലയില്‍ കാണപ്പെട്ട കാട്ടുപന്നിയെ വനംവകുപ്പ്‌ വെടിവെച്ച്‌ കൊന്നു

 മുളിയാര്‍: മൂലടുക്കം ജനവാസ മേഖലയില്‍ കാണപ്പെട്ട കാട്ടുപന്നിയെ വനംവകുപ്പ്‌ വെടിവെച്ച്‌ കൊന്നു. നിരന്തരമായികാട്ടുപന്നിഭീഷണിയെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ഷൂട്ടര്‍ ബി.അബ്ദുള്‍ ഗഫൂറിന്റെ നേത്യതത്തില്‍ പ്രത്യേക ദൗത്യ സംഘംനടത്തിയ രാത്രികാലപരിശോധനയിലാണ്‌ കാട്ടുപന്നിയെ വെടിവെച്ച്‌ കൊന്നത്‌. എന്‍ .വി സത്യന്‍ ഇന്‍ക്വസ്റ്റ്‌ പൂര്‍ത്തിയാക്കി. മസൂദ,്‌ ആര്‍ ആര്‍ ടി അംഗങ്ങളായ അബ്ദുല്ല കുഞ്ഞി ലോഹിതാക്ഷന്‍,ബിബിന്‍സണ്‍ ബാബു , വിവേക്‌ എന്നിവര്‍ സംഘത്തില്‍ഉണ്ടായിരുന്നു.പന്നിയുടെ ജഡം ശാസ്‌ത്രീയമായിസംസ്‌കരിച്ചു.


Previous Post Next Post
Kasaragod Today
Kasaragod Today