ദേലംപാടി മയ്യളയിൽ പുതിയ പാലം നിർമ്മിക്കും

 ദേലംപാടി മയ്യളയിൽ പുതിയ പാലം നിർമ്മിക്കും


അഡൂർ

കാലവർഷത്തിൽ തകന്ന മയ്യള സാലത്തടുക്ക വിസിബി ചെറുകിട ജലസേചന വകുപ്പ് അധികൃതർ പരിശോധിച്ചു. കഴിഞ്ഞ ദിവസം സി എച്ച് കുഞ്ഞമ്പു എംഎൽഎയുടെ അടിയന്തിര ഇടപെടലിനെ തുടർന്നാണ് പരിശോധന. 

ദേലംപാടി പഞ്ചായത്തിലെ മൂന്ന് വാർഡുകളിലുള്ളവരുടെ പ്രധാന വഴിയായ പാലം കർണാടക വനമേഖലയിൽ നിന്നുള്ള മഴവെള്ളപ്പാച്ചലിൽ ഒലിച്ചു പോവുകയായിരുന്നു. ഗതാഗത സൗകര്യങ്ങൾ കുറഞ്ഞ വനമേഖലയായ ഇവിടെ പാലം അടിയന്തിരമായി പുനർനിർമിക്കണമെന്നാവശ്യപ്പെട്ട് എംഎൽഎ ചെറുകിട ജലസേചന എക്സിക്യൂട്ടീവ് എൻജിനിയറെ ബന്ധപ്പെട്ടിരുന്നു. എംഎൽയുടെ നിർദേശപ്രകാരം ദേലംപാടി പഞ്ചായത്ത് പ്രസിഡന്റ് എ പി ഉഷ, വൈസ് പ്രസിഡന്റ് ഡി എ അബ്ദുള്ളക്കുഞ്ഞി, അസിസ്റ്റന്റ് എൻജിനീയർ നിവ്യ ജോർജും മറ്റ് ഉദ്യോഗസ്ഥരും സ്ഥലം അളന്നു തിട്ടപ്പെടുത്തി. അടിയന്തിരമായി താൽക്കാലിക പാതയൊരുക്കാനും തീരുമാനമായി. പുതിയ പാലം മഴയ്ക്ക് ശേഷം നിർമിക്കാനുള്ള നടപടിയും സ്വീകരിക്കും


.

Previous Post Next Post
Kasaragod Today
Kasaragod Today