യു.എ.ഇ,യിൽ വാഹനാപകടത്തിൽ മൂന്നു മലയാളികൾ മരിച്ചു

 യു.എ.ഇ,യിൽ വാഹനാപകടത്തിൽ മൂന്നു മലയാളികൾ മരിച്ചു


ദുബൈ: ഷാർജയിലെ സജയിൽ വാഹനാപകടത്തിൽ രണ്ട്​ മലയാളികൾ മരിച്ചു. കണ്ണൂർ തലശ്ശേരി സ്വദേശി അറയിലകത്ത്​ പുതിയപുര മുഹമ്മദ്​ അർഷദ്​(52), കോഴിക്കോട്​ കൊയിലാണ്ടി എടക്കുളം വാണികപീടികയിൽ ലത്തീഫ്​(46) എന്നിവരാണ്​ മരിച്ചത്​. ​


ബുധനാഴ്ച രാവിലെ പതിനെന്ന്​ മണിയോടെയാണ്​ അപകടമുണ്ടായത്​. ഇരുവരും സഞ്ചരിച്ച പിക്കപ്പ്​ വാനിന്​ പിന്നിൽ ട്രെയിലർ ഇടിച്ചാണ്​ അപകടം. ഇരുവരും പുതിയ ജോലിയിലേക്ക്​ മാറുന്നതിന് മുമ്പായി വിസിറ്റ്​ വിസയിലായിരുന്നു. അർഷദിന്‍റെ പിതാവ്​: ഉമ്മർ. മാതാവ്​: റാബി. ലത്തീഫിന്‍റെ പിതാവ്​: പാറക്കൽ താഴ അബ്​ദുല്ലക്കുട്ടി, മാതാവ്​: സൈനബ.

ഇരുവരുടെയും മൃതദേഹങ്ങൾ ഷാർജ ഖാസിമിയ്യ ആശുപത്രി മാർച്ചറിയിലാണുള്ളത്​. അർഷദിന്‍റെ മയ്യിത്ത്​ യു.എ.ഇയിൽ ഖബറടക്കുമെന്ന്​ ബന്ധുക്കൾ അറിയിച്ചു


റാസല്‍ ഖൈമയില്‍ വാഹനാപകടത്തില്‍ ചാവക്കാട് സ്വദേശി മരിച്ചു. എടക്കഴിയൂര്‍ നാലാംകല്ല് പരേതനായ കറുപ്പംവീട്ടില്‍ കുഞ്ഞിമോന്‍റെ മകന്‍ വൈശ്യംവീട്ടില്‍ ഉമ്മര്‍ ഹാജിയാണ് (58) മരിച്ചത്.


ബുധനാഴ്ച്ച പുലര്‍ച്ചെ ജോലിക്ക് പോകുമ്ബോഴായിരുന്നു അപകടം.


കഴിഞ്ഞ 35 കൊല്ലമായി പ്രവാസ ജീവിതം നയിക്കുന്ന ഇദ്ദേഹം നേരത്തെ സൗദിയിലും ഖത്തറിലും അബുദാബിയിലും ജോലി ചെയ്തിട്ടുണ്ട്. കുടുംബ സമേതമാണ് റാസല്‍ഖൈമയില്‍ താമസിക്കുന്നത്. കെ.എം.സി.സിയുടെയും സമസ്തയുടെയും സജീവ പ്രവര്‍ത്തകനാണ്.


ഭാര്യ: ആസിയ. മക്കള്‍: ഉമ്മു ഹബീബ, ഉമ്മു സല്‍‍മ. ഉമ്മുഖൈമ, മുഹമ്മദ് സായിദ്. മാതാവ്: പരേതയായ ഹവ്വാ ഉമ്മ. സഹോദരങ്ങള്‍: അബ്ദുല്‍ അസീസ്, അബ്ദുല്‍ ഗഫൂര്‍, മുഹമ്മദ് കുട്ടി


, ബഷീര്‍.

Previous Post Next Post
Kasaragod Today
Kasaragod Today