കാസര്‍കോട് :ജില്ല പോലീസ് മേധാവി വൈഭവ് സക്‌സേന ഐപിഎസിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഓപ്പറേഷന്‍ ക്ലീന്‍ കാസര്‍കോടിന്റെ ഭാഗമായി ഇന്നലെ ബദിയടുക്ക പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഇഡിയടുക്കയില്‍ വച്ച് 13.950 കിലോഗ്രാം കഞ്ചാവ് പിടികൂടി.നാര്‍ക്കോട്ടിക്ക് ഡിവൈഎസ്പി മാത്യു എംഎക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് ഡിവൈഎസ്പി വി വി മനോജ്, ഡിവൈഎസ്പി അബ്ദുല്‍ റഹീം ബദിയടുക്ക എസ് ഐ വിനോദ് കുമാര്‍, ബദിയഡുക്ക എസ് ഐ വിനോദ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ രാത്രി 8:30ന് ഇഡിയടുക്കയില്‍ വച്ച് നടന്ന വാഹന പരിശോധനയിലാണ് ചാക്കില്‍ സൂക്ഷിച്ച നിലയില്‍ കെ എല്‍ 14 ടി 4954 നമ്പര്‍ കാറില്‍ കടത്തുകയായിരുന്ന കഞ്ചാവും 57350 രൂപയും പിടിച്ചെടുത്തത്. പെവളികെ ചിപ്പാര്‍ ഹിരണ്യ ഹൗസിലെ മുഹമ്മദ് ഫയാസ്, ഉപ്പള മംഗല്‍പാടി പത്തോടി സിദ്ദിഖ് മന്‍സില്‍ അബൂബക്കര്‍ സിദ്ധിഖ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഡിഎഎന്‍എസ്എഎഫ് ടീം അംഗങ്ങളായ ശിവകുമാര്‍, ഓസ്റ്റില്‍ തമ്പി, രാജേഷ്, ഹരീഷ് ,സജീഷ് എന്നിവരും ബദിയഡുക്ക പോലീസ് സ്റ്റേഷനിലെ അനീഷ്, പ്രവീണ്‍, ചന്ദ്രകാന്ത,് സുനില്‍, ശ്രീനേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
കഞ്ചാവുമായി രണ്ട് യുവാക്കൾ പോലീസ് പിടിയിൽ, കാർ കസ്റ്റഡിയിൽ എടുത്തു
mynews
0