കാസർകോട് :കാസർകോട് ജില്ലയിൽ പോപുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫീസിലും എൻഐഎ റെയ്ഡ്. പോപുലർ ഫ്രണ്ട് കാസറഗോഡ് ജില്ലാ പ്രസിഡണ്ട് ഡോ,സി ടി സുലൈമാന്റെ തൃക്കരിപ്പൂരിലെ വീട്ടിലും പെരുമ്പളയിലെ ചാരിറ്റബിൾ സെന്ററിലുമാണ് എൻ ഐ എ പരിശോധന. പോപുലർ ഫ്രണ്ട് പ്രവർത്തകർ പ്രതിഷേധിച്ചു,പ്രദേശത്ത് കർശന സുരക്ഷ
സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും റെയ്ഡ്. എന്‍.ഐ.എ, ഇ.ഡി സംയുക്ത പരിശോധനയാണ് നടക്കുന്നത്.
തൃശൂരില്‍ സംസ്ഥാന സമിതി അംഗം യഹിയ തങ്ങളെ കസ്റ്റഡിയിലെടുത്തു.
പത്തനംതിട്ട ജില്ലാ സെക്രട്ടറി സാദിഖ് അഹമ്മദിന്റെ വീട്ടിലും പോപുലര്‍ ഫ്രണ്ട് മുന്‍ നാഷണല്‍ കൗണ്‍സില്‍ അംഗം കരമന അശ്റഫ് മൗലവിയുടെ വീട്ടിലും റെയ്ഡ് നടക്കുന്നു.പോപുലര്‍ ഫ്രണ്ട് കൊല്ലം മേഖലാ ഓഫിസിലും റെയ്ഡ് നടന്നു. പുലര്‍ച്ചെ നാല് മണിയോടെയാണ് എന്‍.ഐ.എയുടെ റെയ്ഡ് നടന്നത്. അതേസമയം റെയ്ഡ്
ബുധനാഴ്ച അർധരാത്രിക്ക് ശേഷമാണ് പരിശോധന ആരംഭിച്ചത്. 50 സ്ഥലങ്ങളിലാണ് പരിശോധന നടക്കുന്നത്. കേന്ദ്രസേനയുടെ സഹായത്തോടെയാണ് പരിശോധന നടക്കുന്നത്. പ്രധാന കേന്ദ്രങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റും റെയ്ഡിന്റെ ഭാഗമാണ് എന്ന് സൂചനയുണ്ട്.
റെയ്ഡിനെതിരെ പ്രവർത്തകർ വൻ പ്രതിഷേധമാണ് ഉയർത്തുന്നത്.കാസർകോട്ടും കോഴിക്കോട്ടും തിരുവനന്തപുരത്തും ഉൾപ്പെടെ എല്ലായിടത്തും പ്രവർത്തകർ ഒത്തുകൂടി പ്രതിഷേധിക്കുകയാണ്. പോപ്പുലർ ഫ്രണ്ട് ദേശീയ സെക്രട്ടറി നസറുദ്ദീൻ എളമരത്തെ അന്വേഷണ ഏജൻസി കസ്റ്റഡിയിലെടുത്തു. സംസ്ഥാന സമിതി അംഗം യഹിയ തങ്ങളും കസ്റ്റഡിയിലായി.
റെയ്ഡ് ഭരണകൂട ഭീകരതയുടെ ഒടുവിലത്തെ ഉദാഹരണമാണെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എ. അബ്ദുൽ സത്താർ പ്രതികരിച്ചു.
ഭരണകൂട ഭീകരതയെന്ന് ജനറല്‍ സെക്രട്ടറി എ അബ്ദുള്‍ സത്താര്‍ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിക്കാനും പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെ
യ്തു.