സമസ്ത കാസർകോട് ജില്ലാ മുശാവറ അംഗവും കുമ്പള മേഖല ട്രഷററുമായ സയ്യിദ് ശിഹാബുദ്ദീൻ തങ്ങൾ അന്തരിച്ചു

 കുമ്പള : സമസ്ത കേരള ജം ഇയത്തുൽ ഉലമ കാസർകോട് ജില്ലാ മുശാവറ അംഗവും കുമ്പള മേഖല ട്രഷററും സുന്നി സംഘടനാ സ്ഥാപ നങ്ങളുടെ സജീവ സാന്നിധ്യവുമായ സയ്യിദ് ശിഹാബുദ്ദീൻ അൽ ഐദ സി തങ്ങൾ എന്ന ബാപ്പാലിപ്പൊനം തങ്ങൾ (48) അന്തരിച്ചു. മണ്ട അറഫാ ജുമാ മസ്ജിദ് സ്ഥാപകനും പ്രസി ഡണ്ടുമായിരുന്നു. 19 വർഷത്തിലേറെ കാലം ബാപ്പാലിപ്പൊനം മുഹ്യുദ്ദീൻ ജുമാ മസ്ജിദിൽ മുദരിസായിരുന്നു. ലക്ഷദീപ് ആന്ത്രോത്തിലെ പൂക്കോയ തങ്ങളുടെയും ഫാത്തി മ ബീവിയുടെയും മകനാണ്. ഭാര്യ: സീനത്തുൽ മുനവ്വറ. മ ക്കൾ: സയ്യിദത്ത് ഫാത്തിമ തീഫ്, സയ്യിദ് അബൂബക്കർ സിദ്ദീഖ്, സയ്യിദത്ത് തബ്സീറ, സയ്യിദ് ഉമർ. മയ്യിത്ത് മണ്ടമ അറഫാ ജുമാമസ്ജിദിൽ വൈകിട്ട് 4 മണിക്ക് ഖബറടക്കും.


Previous Post Next Post
Kasaragod Today
Kasaragod Today