മുള്ളേരിയ: കാണാതായ യുവാവിന്റെ മൃതദേഹം പുഴയിൽ കണ്ടെത്തി. മുള്ളെരിയ ബേങ്ങത്തടുക്കയിലെ ഭാസ്കരൻ -ജയന്തി ദമ്പതികളുടെ മകൻ സമ്പത്ത് കുമാറിന്റെ(33) മൃതദേഹമാണ് ഇന്നലെ വൈകിട്ട് നാലുമണിയോടെ പള്ളത്തൂർ പാലത്തിന് അഞ്ച് കിലോമീറ്റർ മാറി പാ ണ്ടിക്ക് സമീപം പയസ്വിനി പുഴയിൽ കണ്ടെത്തിയത്. കഴിഞ്ഞ അഞ്ചുമുതലാ ണ് സമ്പത്ത് കുമാറിനെ കാണാതായ ത്. മൃതദേഹത്തിന് ഏഴ് ദിവസത്തെ പ ഴക്കം തോന്നിപ്പിക്കുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തു ടർന്ന് കുറ്റിക്കോലിൽ നിന്ന് ഫയർഫോഴ്സത്തി. തുടർന്ന് ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് മൃതദേഹം പുഴ യിൽ നിന്ന് പുറത്തെടുത്തത്. ആദൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കാസർകോട് ജനറൽ ആസ്പത്രി മോർച്ചറിയിലേക്ക് മാറ്റി. കർണാടക കു ശാൽ നഗറിൽ നടത്തിവന്നിരുന്ന വ്യാപാരസ്ഥാപനം അടച്ചു പുട്ടിയതിനെ തുടർന്ന് സമ്പത്ത്കുമാർ കടുത്ത മനോവിഷമ ത്തിലായിരുന്നു. ആത്മഹത്യയാണെന്നാണ് സംശയിക്കുന്നത്.
കാണാതായ യുവാവിന്റെ മൃതദേഹം പുഴയിൽ കണ്ടെത്തി
mynews
0