തെരുവ് നായ ശല്യം രൂക്ഷമാകുന്നു അധികാരികൾ നടപടി സ്വീകരിക്കണം എസ്ഡിപിഐ ഉദുമ മണ്ഡലം കമ്മിറ്റി

 മേൽപ്പറമ്പ് ... 

മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ തെരുവുനായ ശല്യം രൂക്ഷമായിക്കൊണ്ടിരിക്കുന്നു വിദ്യാർത്ഥികളെയും ബൈക്ക് യാത്രക്കാരെയും തെരുവ് നായ്ക്കൾ ആക്രമിക്കുന്നത് സ്ഥിരമായിരിക്കുകയാണ് സംസ്ഥാനത്തു തന്നെ രൂക്ഷമായി. കൊണ്ടിരിക്കുന്ന തെരുവ് നായ ആക്രമങ്ങൾ തടയുന്നതിന് വേണ്ടി സർക്കാരിൻറെ ഭാഗത്തുനിന്നും അധികാരികളുടെ ഭാഗത്തുനിന്നും കർശനമായ നടപടികൾ ഉണ്ടാവണമെന്ന് എസ്ഡിപിഐ മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു തെരുവ് നായ്ക്കളിൽ നിന്നും പേപ്പട്ടികളിൽ നിന്നും പൊതുജനങ്ങൾക്ക് സംരക്ഷണം നൽകണം പേവിഷബാധക്കെതിരെയുള്ള വാക്സിൻ എടുത്തിട്ടും പല ആളുകളും മരിക്കുന്ന സാഹചര്യമാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത് പ്രാദേശികമായി പഞ്ചായത്ത് തലങ്ങളിൽ ശക്തമായ നടപടി സ്വീകരിക്കണം യോഗം ആവശ്യപ്പെട്ടു യോഗത്തിൽ മണ്ഡലം പ്രസിഡണ്ട് ഫൈസൽ കോളിയടുക്കം അധ്യക്ഷത വഹിച്ചു ശിഹാബ് കടവത്ത് റിസാൻ ദേളി

കുഞ്ഞഹമ്മദ് മാങ്ങാട് മൂസാ ഉദുമ അർഷാദ് പാലിച്ചിയടുക്കം

റഫീഖ് ഉദുമ അലീജ് മൗവ്വൽ എന്നിവർ സംസാരിച്ചു മണ്ഡലം സെക്രട്ടറി സാജിദ് മുക്കുന്നോത്ത് സ്വാഗതവും മണ്ഡലം ട്രഷറർ മുനീർ കടവത്ത് നന്ദിയും പറഞ്ഞു


Previous Post Next Post
Kasaragod Today
Kasaragod Today