ഓമശ്ശേരി സ്വദേശിയായ പ്രവാസി മലയാളി സൗദിയില്‍ വാഹന അപകടത്തില്‍ മരിച്ചു. പുത്തൂര്‍ പാറങ്ങോട്ടില്‍ അബുവിന്റെ മകന്‍ അന്‍വര്‍ ഷഫീഖ് (33) ആണ് മരിച്ചത്
കഴിഞ്ഞ ദിവസം പുലര്‍ച്ചയാണ് സംഭവം. ട്രക്ക് ഡ്രൈവറാണ് ഷഫീഖ്. റിയാദില്‍ നിന്നും ജിദ്ദയിലേക്കുള്ള യാത്രക്കിടെ അന്‍വര്‍ ഷഫീഖ് ഓടിക്കുന്ന വാഹനം അപകടത്തില്‍പ്പെടുകയായിരുന്നു. മൃതദേഹം ഉടനെ തന്നെ നാട്ടിലെത്തിക്കും. മാതാവ് : ഫാത്തിമ. ഭാര്യ: ആരിഫ. നാല് വയസ്സായ ഒരു കുട്ടിയുണ്ട്.
കോഴിക്കോട് നിന്നുമുള്ള മറ്റൊരു പ്രവാസി മലയാളി യുവാവും മണിക്കൂറുകൾക്ക് മുൻപ് വാഹനപകടത്തിൽ മരിച്ചിരുന്നു.
ഖത്തറില്‍ മലയാളി യുവാവ് കടലില്‍ മുങ്ങിമരിച്ചു. കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശി പരിയങ്ങാട് തടയില്‍ അന്‍സില്‍ (29) ആണ് മരിച്ചത്. അല്‍ വക്രയിലെ കടലില്‍ മുങ്ങിയാണ് അന്‍സില്‍ മരിച്ചത്. അബു ഹമൂറിലെ വില്ലാ മാര്‍ട്ട് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു.
കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശി പരിയങ്ങാട് തടയില്‍ അന്‍സില്‍ (29) ആണ് അല്‍ വക്രയിലെ കടലില്‍ മുങ്ങി മരിച്ചത്.അബൂഹമൂറിലെ വില്ലാ മാര്‍ട്ട് ജീവനക്കാരനായ അന്‍സില്‍ തിങ്കളാഴ്ച ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് പോയതായിരുന്നു. പിന്നീട് കാണാതായി.
തുടര്‍ന്ന് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇതിനിടയില്‍ കടലില്‍ അപകടത്തില്‍ പെട്ടയാളുടെ മൃതദേഹം ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ മോര്‍ച്ചറിയില്‍ ഉണ്ടെന്ന വിവരത്തെ തുടര്‍ന്ന്, ബന്ധപ്പെട്ടവര്‍ ഇവിടെയെത്തുകയായിരുന്നു.
തുടര്‍ന്ന് മൃതദേഹം അന്‍സിലിന്റേതാണെന്ന് തിരിച്ചറിയുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്ഒരാഴ്ച മുന്‍പ് നാട്ടില്‍നിന്നെത്തിയ തൃശൂര്‍ സ്വദേശി അജ്മാനില്‍ നിര്യാതനായി. പുന്നയൂര്‍കുളം മാവിന്‍ചുവട് ഹനീഫയാണ് (48) ഹൃദയാഘാതം മൂലം മരണമടഞ്ഞത്അജ്മാനിലെ ഇറാനി മാര്‍ക്കറ്റില്‍ ഫുഡ് സ്റ്റഫ് കച്ചവടം നടത്തി വരികയായിരുന്നു. താമസ സ്ഥലത്ത് വെച്ച് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു.അവധിക്ക് നാട്ടില്‍ പോയ ഹനീഫ കഴിഞ്ഞ 20നാണ്? അവധി കഴിഞ്ഞ് നാട്ടില്‍ നിന്നും തിരിച്ചെത്തിയത്.
മക്കയിലെ അല്‍നൂര്‍ ആശുപത്രിയില്‍ ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന ഒറ്റപ്പാലം നെല്ലിക്കുറിശി സ്വദേശി അബ്ദുറഹിമാന്‍ (അയ്ദ്രു 52) മരിച്ചു
വര്‍ഷങ്ങളായി മക്കയില്‍ ഉംറ ഗ്രൂപ്പുകള്‍ക്ക് കാറ്ററിംഗ് സര്‍വ്വീസ് നടത്തിവരികയായിരുന്നു. ഖബറടക്കം മക്കയിലെ ഷറായ ഖബറിസ്ഥാ
നില്‍ നടന്നു.