കാസര്‍കോട് സ്വദേശി ഉൾപ്പെടെ രണ്ട് പ്രവാസികൾ ഹൃദയാഘാതം മൂലം മരിച്ചു

 ജിസാന്‍: ഹൃദയാഘാതത്തെത്തുടര്‍ന്ന് കാസര്‍കോട് സ്വദേശി ജിസാനിനടുത്ത് അബു അരിഷില്‍ മരിച്ചു. ആലമ്ബാടി പഞ്ചിക്കല്‍ മുഹമ്മദിന്റെ മകന്‍ ബുഖാരിയാണ് (41) മരിച്ചത്.



അബു അരിഷില്‍ ബഖാല ജീവനക്കാരനായിരുന്നു. ജോലിക്കിടെ ഹൃദയാഘാതം സംഭവിച്ച്‌ കുഴഞ്ഞു വീഴുകയായിരുന്നു. സമീപത്തെ കടകളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ ഉടന്‍ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. അവധി കഴിഞ്ഞു ഒരു മാസം മുമ്ബാണ് ഇദ്ദേഹം തിരിച്ചെത്തിയത്.


നാട്ടില്‍ ഭാര്യയും മൂന്ന് മക്കളുമുണ്ട്. മൃതദേഹം ജിസാന്‍, അബു അരിഷ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മരണാനന്തര നടപടിക്രമങ്ങള്‍ സാമൂഹിക പ്രവര്‍ത്തകന്‍ ഹാരിസ് കല്ലായിയുടെ നേതൃത്വത്തില്‍ നടന്നുവരുന്നു.


അബുദാബി: മലയാളി യുവാവ് അബുദാബിയില്‍ ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം ഒതുക്കുങ്ങല്‍ മഞ്ഞക്കണ്ടന്‍ സൈനുദ്ദീന്റെ മകന്‍ സിയാദ് (36) ആണ് മരിച്ചത്.


ബുധനാഴ്ച രാത്രി താമസ സ്ഥലത്തിന് സമീപം നടക്കാന്‍ പോയ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു അന്ത്യം.


പത്ത് വര്‍ഷത്തോളമായി അബുദാബിയിലുള്ള അദ്ദേഹം മസാര്‍ സൊല്യൂഷന്‍സ് കമ്ബനിയില്‍ ഡ്രൈവറായി ജോലി ചെയ്‍തുവരികയായിരുന്നു. ബനിയാസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വെള്ളിയാഴ്ച നാട്ടില്‍ എത്തിക്കുമെന്നാണ് ബന്ധുക്കള്‍ അറിയിച്ചിരിക്കുന്നത്.


മാതാവ് - ജമീല. ഭാര്യ - ജസീല. മക്കള്‍ - ഫര്‍ഹാന്‍, അമാന്‍. സഹോദരങ്ങള്‍ - മാസ്‍നിയ, മുഹ്‍സിന, ഫാത്തിമ ഫിദ, സൈഫുദ്ദീന്‍ കുഴിപ്പുറം, മുര്‍ഷിദ് മങ്ങാട്ടുപുലം. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ വേങ്ങര മണ്ഡലം കെ.എം.സി.സിയുടെ നേതൃത്വത്തിലാണ് പൂര്‍ത്തിയാക്കിയത്.


അവധി കഴിഞ്ഞ് ഒരു മാസം മുമ്ബ് തിരിച്ചെത്തിയ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു


പക്ഷാഘാതം ബാധിച്ച്‌ രണ്ടാഴ്ചയായി ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

​​​​​​​മനാമ: ബഹ്റൈനില്‍ പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. കോഴിക്കോട് വടകര കോട്ടപ്പള്ളി പുതിയോട്ടിന്‍കാട്ടില്‍ അബ്‍ദുല്‍ കരീം (51) ആണ് മരിച്ചത്. രണ്ടാഴ്ച മുമ്ബ് പക്ഷാഘാതം ബാധിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയില്‍ കഴിഞ്ഞുവരുന്നതിനിടെ ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം.


ബഹ്റൈനില്‍ അല്‍ ബസ്‍തകി ക്ലിയറിങ് കമ്ബനിയില്‍ ജീവനക്കാരനായിരുന്നു. ഭാര്യ - പി.കെ റസീന. മക്കള്‍ - റഫ്‍ന, ഫസ്‍ന, ഫാത്വിമ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ കെ.എം.സി.സി മയ്യിത്ത് പരിപാലന സമിതിയുടെ നേതൃത്വത്തില്‍ പൂര്‍ത്തീകരിച്ചുവരികയാണ്.


ഹൃദയാഘാതം മൂലം മരിച്ച പ്രവാസിയുടെ മൃ


തദേഹം നാട്ടിലെത്തിച്ചു

Previous Post Next Post
Kasaragod Today
Kasaragod Today