ലഹരി വിമുക്ത സംസ്ഥാനം എന്ന ഉദ്ദേശത്തോടുകൂടി നടപ്പിലാക്കിവരുന്ന ആൻറി ഡ്രഗ് ക്യാമ്പയിൻ 'യോദ്ധാവ്' ൻ്റെ ഭാഗമായി സംസ്ഥാന പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം ADGP Law and Order , IGP North Zone, DIG Kannur Range എന്നിവരുടെ മേൽനോട്ടത്തിൽ കാസറഗോഡ് ജില്ലാ പോലീസ് മേധാവി ഡോ: വൈഭവ് സക്സേന IPS ന്റെ നേതൃത്വത്തിൽ ജില്ലയിൽ മയക്കുമരുന്നു വേട്ടയും ലഹരി വിരുദ്ധ ബോധവൽക്കരണ നീക്കങ്ങളും അതിശക്തമായി നടന്നുകൊണ്ടിരിക്കുകയാണ്. ഓണം നാളുകളിൽ സംസ്ഥാനത്തിന് പുറത്തു നിന്നും വിതരണത്തിനായി വിവിധ ശൃംഖലകൾ വഴി വിറ്റഴിക്കുവാൻ എത്തിച്ച മയക്ക് മരുന്ന് വിൽപ്പനക്കാർക്കെതിരെ ബഹു : മുഖ്യമന്ത്രിയുടെ നിർദ്ദേശാനുസരണം സംസ്ഥാനത്തൊട്ടാകെ ശക്തമായ നിയമ നടപടികളാണ് പോലീസ് ഇപ്പോൾ കൈക്കൊണ്ട് വരുന്നത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചന്ദേര പോലീസ് ചെറുവത്തൂർ കൊവ്വലിൽ വച്ച് വാഹന പരിശോധനക്കടയിൽ ക്രെറ്റ വാഹനത്തിൽ വരികയായിരുന്ന ഇദ്ദീൻ കുഞ്ഞി എന്നയാളിൽ നിന്നും മാരക മയക്കുമരുന്നായ MDMA (23.46 grm) യും , വിൽപ്പന നടത്തി കിട്ടിയ 50,000/- രൂപയും കണ്ടെടുത്തു. ഇതിന് വിപണിയിൽ മൂന്ന് ലക്ഷത്തിനടുത്ത് വില വരും. വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യം വെച്ച് മാരക മയക്കുമരുന്നുകൾ വിതരണം നടത്തുന്നവർക്കെതിരെ സംസ്ഥാന പോലീസും ശക്തമായ നടപടി സ്വീകരിച്ചു വരികയാണ്. ചന്തേര പോലീസ് ഇൻസ്പെക്ടർ നാരായണൻ ,സബ്ബ് ഇൻസ്പെക്റ്റർ എം.വി.ശ്രീദാസ് , അസിസ്റ്റന്റ് സബ്ബ് ഇൻസ്പെക്റ്റർമാരായ മനോജ്, മധുസൂദനൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ രമേശൻ എൻ.എം, സുരേഷ് ബാബു എന്നിവരുടെ പട്രോളിംഗിനിടയിലാണ് മാരക മയക്കുമരുന്നുമായി ഇദ്ദീൻ കുഞ്ഞി അറസ്റ്റിലായത്. കാസർഗോഡ് ജില്ലകേന്ദ്രീകരിച്ച് മയക്കുമരുന്നുകൾക്കെതിരെ ശക്തമായ നീക്കങ്ങൾ ജില്ലാ പോലീസ് മേധാവി Dr. വൈഭവ് സക്സേന IPS ന്റെ മേൽനോട്ടത്തിൽ Add sp. രാജു , സ്പെഷ്യൽ ബ്രാഞ്ച് DySP pk സുധാകരൻ , സബ് ഡിവിഷൻ Dysp മാരായ ബാലകൃഷ്ണൻ നായർ, ck സുനിൽകുമാർ , മനോജ്, നർക്കോട്ടിക്ക് Dysp മാത്യു MA, DCRB Dysp റഹീം എന്നിവരുടെ നേതൃത്വത്തിൽ വിവിധ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചും സ്ക്വാഡ് തലത്തിലും ശ്രമങ്ങൾ നടന്നു വരികയാണ്.
എം.ഡി.എം.എ.യുമായി കുമ്പള സ്വദേശി ചന്തേരയിൽ പിടിയിൽ
mynews
0