മുള്ളേരിയ; മുള്ളേരിയയില്‍ വീട്ടില്‍ നിന്ന് ആറുപവന്‍ സ്വര്‍ണം കവര്‍ന്നു. മുള്ളേരിയ കരിമ്ബുവളപ്പിലെ കിഷോര്‍കുമാറിന്റെ വീട്ടില്‍ നിന്നാണ് സ്വര്‍ണം മോഷണം പോയത്.
ഗണേശോല്‍സവത്തിന്റെ ഭാഗമായി മുള്ളേരിയയില്‍ നടന്ന ശോഭായാത്ര കാണാന്‍ വൈകിട്ട് 6.15 മണിയോടെ കിഷോറും ഭാര്യയും അടക്കമുള്ള കുടുംബം വീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു. രാത്രി 7.45 മണിക്ക് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് അലമാരയില്‍ സൂക്ഷിച്ചിരുന്ന ആറുപവന്‍ സ്വര്‍ണം കാണാനില്ലെന്ന് വ്യക്തമായത്. കിഷോറിന്റെ ഓര്‍മശക്തി നഷ്ടപ്പെട്ട അഛന്‍ മോഷണം നടക്കുന്ന സമയത്ത് വീട്ടിലുണ്ടായിരുന്നു. ഇദ്ദേഹത്തിന് കാഴ്ച ശക്തിയും കുറവാണ്.
അഛന്‍ വീട്ടിലുണ്ടായിരുന്നതിനാല്‍ വാതിലടക്കാതെയാണ് കിഷോറും കുടുംബവും ശോഭായാത്ര കാണാന്‍ പോയിരുന്നത്. ഈ അവസരം മുതലെടുത്ത് മോഷ്ടാവ് അകത്തുകടക്കുകയും അലമാരയില്‍ നിന്ന് സ്വര്‍ണം കൈക്കലാക്കി കടന്നുകളയുകയുമായിരുന്നു. പൊലീസും വിരടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും കവര്‍ച്ച നടന്ന വീട്ടിലെത്തി പരിശോധന നടത്തി. ആദൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്
.