സാധനം വാങ്ങാൻ കടയിലേക്ക് പോകുകയായിരുന്നയാൾ ബൈക്ക് തട്ടി മരിച്ചു

 ബന്തടുക്ക: ബൈക്ക് തട്ടി വഴിയാത്രക്കാ രൻ മരിച്ചു. മാണി മുല മൊട്ടയിലെ കെ. പിതാംബരൻ നായരാ(58)ണ് മരിച്ചത്. ഇ ന്നലെ രാവിലെ സാധനങ്ങൾ വാങ്ങാൻ കടയിലേക്ക് പോകുമ്പോഴാണ് അപകടം. ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ പീ താംബരൻ നായരെ ഉടൻ കാസർകോട്ടെ സ്വകാര്യ ആസ്പത്രിയിൽ എത്തിച്ചെങ്കി ലും രക്ഷിക്കാനായില്ല. പരേതനായ മാധ വൻ നായരുടെയും കെ.സാവിത്രി അമ്മ യുടെയും മകനാണ്. സി. ശാന്തയാണ് ഭാ ര്യ. മക്കൾ: പ്രജീഷ് കുമാർ, പ്രശാന്ത്കുമാർ. സഹോദരങ്ങൾ: ശോഭനകുമാരി (ഹെഡ്മിസ്ട്രസ്, പ്രാച്ചിക്കര യു.പി സ്കൂൾ), കെ. രാമകൃഷണൻ (വ്യാപാരി, ബന്തടുക്ക), കെ.എം കുമാർ (മുണ്ടക്കൈ യു.പി സ്കൂൾ ജീവനക്കാരൻ), കെ. വിജയൻ, കെ. മുകുന്ദൻ(സിവിൽ സ്റ്റേഷൻ ജീവനക്കാരൻ).


Previous Post Next Post
Kasaragod Today
Kasaragod Today