കെ എസ് ടി പി റോഡിൽ കാറിടിച്ച് ചികിത്സയിലായിരുന്ന കാല്‍നടയാത്രക്കാരന്‍ മരിച്ചു

 ഉദുമ: കാഞ്ഞങ്ങാട്-കാസര്‍കോട് സംസ്ഥാന പാതയില്‍ കാറിടിച്ച് ചികിത്സയിലായിരുന്ന കാല്‍നടയാത്രക്കാരന്‍ മരിച്ചു. കൊല്ലം പോരുവഴി കമ്പലാടി ചിറയില്‍ പുത്തന്‍ വീട്ടില്‍ സജീവ് റാവൂത്തര്‍ (43)ആണ് മരിച്ചത്. ഒന്‍പത് വര്‍ഷമായി ഉദുമ പള്ളത്തെ ലോഡ്ജില്‍ താമസിച്ച് കര്‍ട്ടന്‍ ജോലികള്‍ ചെയ്തു വരികയായിരുന്നു. ശനിയാഴ്ച രാത്രി ഭക്ഷണം കഴിച്ച ശേഷം മുറിയിലേക്ക് വരുമ്പോള്‍ കാര്‍ ഇടിക്കുകയായിരുന്നു. തെറിച്ചു വീണ സജീവന്റെ ദേഹത്തൂടെ വാഹനം കയറിയിരുന്നു. ഗുരുതരമായി പരിക്കേറ്റ സജീവിനെ മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ പുലര്‍ച്ചെയാണ് മരിച്ചത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി. ബഷീര്‍ റാവുത്തറിന്റെയും ജുമൈലത്ത് ബീവിയുടെയും മകനാണ്. ഭാര്യ: ഷീജ. മക്കള്‍: ഷിഫ, അല്‍ഫാബിത്ത. സഹോദരന്‍: സാദിഖ്.


Previous Post Next Post
Kasaragod Today
Kasaragod Today