സാമ്പത്തിക ഇടപാടിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ യുവതിയെ കത്തികൊണ്ട് അപായപ്പെടുത്താൻ ശ്രമം യുവാവ് അറസ്റ്റിൽ

 ബദിയടുക്ക : സാമ്പത്തിക ഇടപാടിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ യുവതിയെ കത്തികൊണ്ട് അപായപ്പെടുത്താൻ ശ്രമം യുവാവ് അറസ്റ്റിൽ. തമിഴ്നാട് സ്വദേശിയും വർഷങ്ങളായി നീർച്ചാൽ വിഷ്ണുമൂർത്തി നഗറിൽ താമസക്കാരനുമായ പളനിചാമിയുടെ മകൻ മുരുകേഷിനെ(40)യാണ് നരഹത്യാശ്രമത്തിന് ബദിയടുക്ക എസ്.ഐ.കെ.പി.വിനോദ് കുമാർ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. തമിഴ്നാട് സ്വദേശിനിയും പ്രതിയുടെ അയൽവാസിയുമായ 44 കാരിയെയാണ് ഇയാൾ അപായപ്പെടുത്താൻ ശ്രമിച്ചത്. പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പരാതിയിൽ യുവതിയുടെ മൊഴിയെടുത്ത പോലീസ് നരഹത്യാശ്രമത്തിന് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.


Previous Post Next Post
Kasaragod Today
Kasaragod Today