ലഹരി മുക്ത കേരളം, കാസർകോട് കളക്ടറുടെ നേതൃത്വത്തിൽ സൈക്കിൾ റാലി നടത്തി

 സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ലഹരി വിമുക്ത കേരളം പരിപാടിക്ക് കാസര്‍കോട് ജില്ലയില്‍ തുടക്കം കുറിച്ചു. ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണവീര്‍ ചന്ദിന്റെ നേതൃത്വത്തില്‍ കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ് പരിസരം മുതല്‍ നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ വരെ സൈക്കിള്‍ റാലി നടത്തിയാണ് ക്യാമ്പെയ്‌ന് തുടക്കം കുറിച്ചത്. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ കാസര്‍ഗോഡ് പെഡലേഴ്‌സുമായി സഹകരിച്ചായിരുന്നു സൈക്ലോത്തോണ്‍.


Previous Post Next Post
Kasaragod Today
Kasaragod Today