മാതാവിനോപ്പമുള്ള അഞ്ചു വയസ്സുകാരനെ പിതാവ് തട്ടിക്കൊണ്ടു പോയതായി പരാതി

 കാസർകോട്:കാസർകോട് ഫോർട്ട് റോഡിൽ താമസിക്കുന്ന റാന ബീവിയാണ് ഭർത്താവ് അരിക്കോട് തച്ചമ്പറമ്പത്ത് ഹുസൈ നെതിരെ കാസർകോട് പൊലീസിൽ പരാതി നൽകിയത്. ഭർത്താവുമായി അകന്ന് കഴിയുന്ന റഹാന ബീവി എന്ന യുവതിക്കൊപ്പമുള്ള കുട്ടിയെയാണ് തട്ടിക്കൊണ്ടുപോയതായി പരാതി. ഭർത്താവുമായി അകന്ന് കഴിയുകയാണ്. അതിനിടെ ഇവരുടെ 5 വയസുള്ള മകൻ 2ന് വൈകിട്ട് വീട്ടുമുറ്റത്ത് കളിച്ചുക്കൊണ്ടിരിക്കെ ഭർത്താവ് തട്ടിക്കൊണ്ടു പോയെന്നാണ് പരാതിയിൽ പറയുന്നത്. കാസർകോട് പൊലീസ് കേസെടുത്ത് അന്വേഷിച്ച് വരുന്നു.


Previous Post Next Post
Kasaragod Today
Kasaragod Today