ആദൂർ: ആദൂർ പോലീസ് സ്റ്റേഷനിൽ നിന്ന് ചാടി രക്ഷപ്പെട്ട സ്ത്രീപീഡന കേസിലെ പ്രതി പിടിയിൽ. ബോവിക്കാനം മുതലപ്പാറയിലെ കബീർ (35) നെയാണ് നിർമാണം നടക്കുന്ന വീട്ടിൽ നിന്ന് പിടികൂടിയത്. ഭാര്യയുടെ പരാതിയിലാണ് ഇയാൾക്കെതിരെ സ്ത്രീപീഡന കേസെടുത്തത്. ചൊവ്വാഴ്ച്ച വൈകുന്നേരം പീഡന കേസിൽ പിടികൂടി പോലീസ് സ്റ്റേഷനിൽ കൊണ്ടുവന്നപ്പോഴായിരുന്നു ഇയാൾ ചാടി രക്ഷപെട്ടത്.
ആദൂർ എസ് ഐ യുടെ വ്യാപകമായ തിരച്ചിലിലും നാട്ടുകാരുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്
.