ഉദുമ : സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ കാംപയിനിന്റെ ഭാഗമായി ഉദുമയിൽ ലഹരി വിരുദ്ധ ജാഥ സംഘടിപ്പിച്ചു,സമാപന പരിപാടി പാർട്ടി കാസറഗോഡ് ജില്ലാ സെക്രട്ടറി അഹ്‌മദ് ചൗക്കി ഉദ്ഘാടനം ചെയ്തു,പുതിയ തലമുറയുടെ നല്ലൊരു ഭാവിക്കു വേണ്ടി ലഹരി മുക്തമാക്കുന്നതിന് പൊതു ജനങ്ങളുടെ കൂട്ടായപരിശ്രമം ഉണ്ടാവണമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ഓർമിപ്പിച്ചു, ഉദുമ മണ്ഡലം സെക്രട്ടറി സാജിദ് മുക്കുന്നോത്ത് സ്വാഗതം പറഞ്ഞു , പ്രസിഡന്റ് ഫൈസൽ കോളിയടുക്കം, ജോയിൻ സെക്രട്ടറി റിഷാൻ ദേളി എന്നിവർ സംസാരിച്ചു, മണ്ഡലം കമ്മിറ്റി അംഗം കുഞ്ഞാമു മാങ്ങാട്, പാർട്ടി ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് അർഷാദ് പാലിച്ചിയടുക്കം എന്നിവർ സന്നിതരായിരുന്നു.
എസ്ഡിപിഐ ഉദുമയിൽ ലഹരി വിരുദ്ധ സന്ദേശ ജാഥ സംഘടിപ്പിച്ചു
mynews
0