ബൈക്കില്‍ കടത്തുകയായിരുന്ന മയക്കുമരുന്നുമായി മൂന്ന് യുവാക്കള്‍ പിടിയില്‍. വിദ്യാനഗര്‍ പരിധിയിലെ മുഹമ്മദ് ആസിഫ് (28), മുഹമ്മദ് സാദിഖ് (39), കാസര്‍കോട് പരിധിയിലെ മുഹമ്മദ് ശെര്‍വാനി (29) എന്നിവരെയാണ് ബുധനാഴ്ച്ച പുലര്‍ച്ചെ ഒരു മണിയോടെ നെല്ലിക്കട്ടയില്‍ വെച്ച് വിദ്യാനഗര്‍ എസ്ഐ കെ.പ്രശാന്തും സംഘവും പിടികൂടിയത്. 4.1 ഗ്രാം എംഡിഎംഎയാണ് പ്രതികളില്‍ നിന്നും പിടിച്ചെടുത്തത്. ഇത് കടത്താന്‍ ഉപയോഗിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു.
ബൈക്കില്‍ കടത്തുകയായിരുന്ന മയക്കുമരുന്നുമായി മൂന്ന് യുവാക്കള്‍ പിടിയില്‍
mynews
0