ഉപ്പള :ഹൊസങ്കടി കേരള ട്രാൻസ്പോർട്ട് ബസ് യാത്രക്കാരനിൽ നിന്ന് 54 ഗ്രാം എം.ഡി.എം.എ മയക്കുമരുന്ന് എക്സൈസ് സംഘം പിടിച്ചു. ചട്ടഞ്ചാൽ തെക്കിൽ സ്വദേശി മുഹമ്മദ് ആ ഷിഖി(26)നെ അറസ്റ്റ് ചെയ്തു. ഹൊസങ്കടി വാമഞ്ചർ ചെ ക്ക് പോസ്റ്റ് ഇൻസ്പെക്ടർ ഷിജിലിന് ലഭിച്ച രഹസ്യ വിവര ത്തെ തുടർന്ന് മംഗളൂരു ഭാഗത്ത് നിന്ന് വന്ന കേരള ട്രാൻ സ്പോർട്ട് ബസ് ചെക്ക് പോസ്റ്റിൽ പരിശോധിച്ചപ്പോഴാണ് ആഷിഖിന്റെ പാന്റ് സിന്റെ പോക്കറ്റിൽ നിന്ന് മയക്കുമരുന്ന് പിടിച്ചെടുത്തത്. എക്സൈസ് ഇൻസ്പെക്ടർമാരായ പ്രമോദ്, ജോസഫ്, പ്രിവന്റീവ് ഓഫീസർമാരായ ജയരാജൻ, പീതാം ബരൻ, സിവിൽ എക്സൈസ് ഓഫീസർ മഹേഷ് എന്നിവർ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
ബസിൽ കടത്തുകയായിരുന്ന എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവ് എക്സൈസ് പിടിയിൽ
mynews
0