കരാർകാരോട് സർക്കാരിന്റെ അവഗണന,ഒക്ടോബർ 10 മുതൽ നിർമാണമേഖല സ്തംഭിപ്പിക്കുമെന്ന് ഗവ: കോൺട്രാകാടേഴ്സ് കോഡിനേഷൻ കമ്മിറ്റി

 കരാർകാരോട് സർക്കാരിന്റെ അവഗണന ഒക്ടോബർ 10 മുതൽ നിർമാണമേഖല സ്തംഭിക്കും


 സർക്കാർ ഗവൺമെന്റ് കരാർകാരോട് കാട്ടുന്ന അവഗണനയിൽ പ്രതിഷേധിച്ച് ഒക്ടോബർ 10 മുതൽ കേരളത്തിലെ പൊതുമരാമത്ത് വകുപ്പ്,ഇരിഗേഷൻ,തദ്ദേശസ്വയം ഭരണ വകുപ്പ്,തുടങ്ങിയ കേരള സർക്കാർ ടെണ്ടർ ക്ഷണിക്കുന്ന എല്ലാ ടെണ്ടറുകളും,കരാറുക്കാർ അനിശ്ചിത കാലത്തേക്ക് ബഹിഷ്കരിച്ച് കൊണ്ട് കേരളത്തിലെ വികസനം സ്തംഭിക്പ്പിക്കുമെന്ന് ഗവ: കോൺട്രാകാടേഴ്സ് കോഡിനേഷൻ കമ്മിറ്റി കാസർകോട് ജില്ലാ സംയുക്ത കൺവെൻഷൻ .തീരുമാനിച്ചു.

 ഓൾ കേരള ഗവൺമെന്റ് കോൺട്രാക്ടേഴ്സ് സംസ്ഥാന വൈസ് പ്രസിഡണ്ട് ശ്രീകണ്ഠൻ നായർ അധ്യക്ഷം വഹിച്ച കൺവെൻഷൻ കേരള കോൺട്രാക്ടേഴ്സ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി വി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഗവൺമെന്റ് കോഡിനേഷൻ സംസ്ഥാന കൺവീനർ വർഗീസ് കണ്ണമ്പള്ളി മുഖ്യപ്രഭാഷണം നടത്തി. മൊയ്തീൻകുട്ടി ഹാജി, ഷാഫി ഹാജി, മാർക്ക് മുഹമ്മദ്, BM കൃഷ്ണൻ നായർ, MA നാസർ, എ വി ശ്രീധരൻ, TK നസീർ, ഇ അബൂബക്കർ ഹാജി ,നിസാർ കല്ലട്ര CL റഷീദ് ഹാജി ജോയി ജോസഫ് ,മൊയ്‌ദീൻ ചപ്പാടി ,എന്നിവർ പ്രസംഗിച്ചു. സുനൈഫ് M A H സ്വാഗതവും ജാസിർ ചെങ്കള നന്ദിയും പറഞ്ഞു.


Previous Post Next Post
Kasaragod Today
Kasaragod Today