നയനയുടെ മൃതദേഹം ദേളിയിലെ വീട്ടിൽ കൊണ്ട് വന്ന് സംസ്കരിക്കും,കുശവൻ കുന്നിലെ ശശിരേഖ ആശുപത്രിയിലെ ചികിത്സാ പിഴവാണ് മരണകാരണമെന്ന ആരോപണവുമായി ബന്ധുക്കൾ

 മേൽപറമ്പ് : ഗർഭാശയത്തിൽ വളർന്ന പ്രത്യേക അറ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്കിടയിൽ കാടങ്കോട് കൊയാമ്പുറം യുവതി മരണപ്പെട്ടു. ചികിത്സാപ്പിഴവ് മൂലമാണ് മരണമെന്ന് ആരോപിച്ച് യുവതിയുടെ ബന്ധുക്കൾ രംഗത്തു വന്നു. ആശുപത്രിക്കെതിരെ പ്രതിഷേധമുയർത്തി. കുശവൻ കുന്നിലുള്ള ശശിരേഖ ആശുപത്രിയിൽ ഇന്നലെ രാവിലെ പത്തു മണിയോടെ ചികിത്സയ്ക്കെത്തിയ ചെറുവത്തൂർ കാടങ്കോട്ടെ കൊയാമ്പ്രം സ്വദേശി പ്രകാശന്റെ ഭാര്യ നയനയാണ് 32, മരണപ്പെട്ടത്.


നയനയ്ക്ക് നാലു വയസ്സുള്ള ഒരു പെൺകുട്ടിയുണ്ട്. ഗർഭാശയത്തിൽ പ്രത്യേക അറ രൂപപ്പെട്ടത് നീക്കം ചെയ്യാൻ ഈ ആശുപത്രിയിലെ ഗർഭാശയ രോഗ വിദഗ്ധ ശ്രുതിയുടെ രോഗിണിയായാണ് നയന ആശുപത്രിയിലെത്തിയത്. മൂന്ന് മണിക്കൂർ കൊണ്ട് തിരിച്ചു പോകാവുന്ന മൈനർ ശസ്ത്രക്രിയയാണെന്ന് ഡോക്ടർ നിർദ്ദേശിച്ചതനുസരിച്ച് ഭർത്താവ് പ്രകാശന്റെ ഇരുചക്ര വാഹനത്തിലാണ് നയന ആശുപത്രിയിലെത്തിയത്.


ബോധം മറച്ച് നടത്തിയ ശസ്ത്രക്രിയയ്ക്കിടെ നയനയുടെ രക്തസമ്മർദ്ദം ഏറിവരികയും യുവതിയെ ആശുപത്രി അധികൃതർ ഉടൻ മംഗളൂരു ഇൻഡ്യാന ആശുപത്രിയിലേക്ക് ആംബുലൻസിൽ കൊണ്ടുപോവുകയും ചെയ്തുവെങ്കിലും, വഴിയിൽ ഹൃദയാഘാതത്തെ തുടർന്ന് യുവതി മരണപ്പെടുകയായിരുന്നു. മൃതദേഹം അതേ ആംബുലൻസിൽ വൈകുന്നേരം 4 മണിയോടെ തിരിച്ച് ശശിരേഖാ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും യുവതിയുടെ ബന്ധുക്കളും നാട്ടുകാരും മറ്റും ആശുപത്രിക്ക് മുന്നിൽ തടിച്ചു കൂടിയിരുന്നു.


ഹൊസ്ദുർഗ് സബ് ഇൻസ്പെക്ടർ കെ.പി. സതീഷിന്റെ നേതൃത്വത്തിൽ പോലീസ് സംഘം ആശുപത്രിയിലെത്തി മരണപ്പെട്ട യുവതിയുടെ ബന്ധുക്കളെ ആശ്വസിപ്പിച്ച ശേഷം നയനയുടെ മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് മൃതദേഹം പരിയാരം മെഡിക്കൽ കോളേജിൽ വിദഗ്ധ പോസ്റ്റുമോർട്ടം നടത്തും. സെക്ഷൻ 174 അസ്വാഭാവിക മരണത്തിന് പോലീസ് കേസ് റജിസ്റ്റർ ചെയ്തു. പോസ്റ്റുമോർട്ടം  റിപ്പോർട്ടിന് ശേഷം മരണത്തിനുത്തരവാദിയാരെന്ന് കണ്ടെത്തി പ്രതിപ്പട്ടികയിൽ ഡോക്ടറുടെ പേര് ചേർക്കുമെന്ന് പോലീസ് പറഞ്ഞു.


ചെമ്മനാട് ഗ്രാമപഞ്ചായത്തിൽ തലക്ലായി സർക്കാർ വൃദ്ധസദനത്തിന് സമീപം താമസിക്കുന്ന ദുബായ് പ്രവാസി കരുണാകരന്റെ മകളാണ് നയന. സഹോദരൻ നിതിൻ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയാണ്. മാതാവ് സുജാത. നയനയുടെ ഭർത്താവ് പ്രകാശൻ മോഡ ഇന്റീരിയർ കമ്പനിയുമായി ബന്ധപ്പെട്ട് ജോലി നോക്കുന്നു.

 നയനയെ ചികിത്സയ്ക്ക് ഇന്നലെയാണ് ശശിരേഖാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നയനയുടെ മൃതദേഹം ഇന്ന് വൈകുന്നേരത്തോടെ പരിയാരം  മെഡിക്കൽ കോളേജിൽ വിദഗ്ധ പോസ്റ്റ്മോർട്ടത്തിന് ശേഷം ചെറുവത്തൂർ കൊയാമ്പുറത്തെ വീട്ടിലെത്തിച്ച ശേഷം ചെമ്മനാട് ദേളിയിലെ വീട്ടിലേക്ക് കൊണ്ടു പോയി സംസ്ക


രിക്കും.

Previous Post Next Post
Kasaragod Today
Kasaragod Today