കാസര്‍കോട് ജില്ലയില്‍ ചികിത്സാ സൗകര്യം ഇല്ലെന്ന് മാത്രമല്ല, സര്‍ക്കാര്‍ മനപൂര്‍വ്വം നിഷേധിക്കുകയാണെന്ന് ദയാബായി,ദയാബായി,കാസർകോട്ടെ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ സമരം യുഡിഎഫ് ഏറ്റെടുക്കുമെന്ന് വി ഡി സതീശന്‍
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ദയാബായി നടത്തുന്ന നിരാഹാര സമരം ഒത്തുതീര്‍പ്പാക്കിയില്ലെങ്കില്‍ സമരം യുഡിഎഫ് ഏറ്റെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.
ദയാബായി സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരം തുടങ്ങിയിട്ട് 13 ദിവസമായി. ഇനിയും ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ സമരം യു.ഡി.എഫ് ഏറ്റെടുക്കുമെന്ന് വി ഡി സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു. സര്‍ക്കാര്‍ നടപടിയുണ്ടായില്ലെങ്കില്‍ സംസ്ഥാനവ്യാപകമായി യുഡിഎഫ് സമരം നടത്തുമെന്നും പോസ്റ്റിലുണ്ട്