ഔദ്യോഗികകൃത്യനിർവ്വഹണം തടസപ്പെടുത്തി, 100 പേർക്കെതിരെ കേസെടുത്തു

 ആദൂർ: കോളേജിൽഅനധികൃത കെട്ടിട നിർമ്മാണം നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് അന്വേഷിക്കാൻ സ്ഥലത്തെത്തിയ പഞ്ചായത്ത് സെക്രട്ടറിയെയും സംഘത്തെയും തടഞ്ഞ 100 ഓളം പേർക്കെതിരെ ആദൂർ പോലീസ് കേസെടുത്തു.നെട്ടിണി ഗെയിലെ ബജേ കോളേജിൽ അനധികൃത കെട്ടിട നിർമ്മാണം നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് ബെള്ളൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെയും സംഘത്തെയുമാണ് കോളേജ് പ്രിൻസിപ്പാളും ജീവനക്കാരും വിദ്യാർത്ഥികളും ഉൾപ്പെടെ നൂറോളം പേർ തടഞ്ഞുവെച്ചത്.ഇന്നലെ ഉച്ചക്ക് 1.15 ഓടെയായിരുന്നു സംഭവം. പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയിൽ ഔദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തിയതിനാണ് ആദൂർ പോലീസ് കേസെടുത്തത്.


Previous Post Next Post
Kasaragod Today
Kasaragod Today