ബേഡകം: റബ്ബർ തോട്ട ത്തിൽ കോഴി അങ്കത്തി ലേർപ്പെട്ട ആറുപേരെയും പത്ത് കോഴികളേയും ബേ ഡകം എസ്ഐ എൻ.ഗം ഗാധരനും സംഘവും അ റസ്റ്റുചെയ്തു.
കാട്ടെ ശ്രീനാഥ്(26) കുണ്ടംകുഴിയിലെ ജനാർദ്ദനൻ (49), വേലാശ്വരത്തെ തേജ സ്(26), പാക്കം സ്വദേശികളായ ഉദയൻ(34), മണികണ്ഠൻ (42), പെർളടുക്കത്തെ രഞ്ജിത്ത്(23) എന്നിവരെയാണ് അറസ്റ്റുചെ യ്തത്. ആയംകടവ് പാലത്തിന് സമീപം റബ്ബർതോട്ടത്തിൽ വെച്ചാണ് കോഴി അങ്കത്തിലേർപ്പെട്ട ഇവരെ അറസ്റ്റുചെയ്ത ത്. റബ്ബർതോട്ടത്തിൽ കോഴി അങ്കം നടക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് സംഘം വേഷം മാറിയെത്തിയാണ് കോഴി അങ്കക്കാരെ പിടികൂടിയത്. എസ്ഐക്കൊപ്പം സിവിൽപോലീസ് ഉദ്യോഗസ്ഥരായ സൂരജ്, രാജേഷ്, പ്രദീപ്കുമാർ, പ്രസാദ് എന്നിവരും ഉണ്ടായിരുന്നു.