എൻ ഐ എ അറസ്റ്റ് ചെയ്ത് റിമാന്റിൽ കഴിയവേ മരണപ്പെട്ട മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

 മലപ്പുറം: ഐ എസ് ബന്ധം ആരോപിച്ച്‌ പിടിയിലായി ഡല്‍ഹി മണ്ഡോലി ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്നതിനിടെ മരണപ്പെട്ട മലപ്പുറം മങ്കട സ്വദേശിയായ 27കാരന്റെ മൃതദേഹം സ്വദേശമായ മലപ്പുറത്തെത്തിച്ചു. ഇന്നു വൈകിട്ടു ഒമ്ബതു മണിയോടെ കരിപ്പൂര്‍ വിമാനത്തവളം വഴിയാണ്ഡ ഡല്‍ഹി മണ്ഡോലി ജയിലില്‍ വിചാരണയില്‍ കഴിയുന്നതിനിടെ മരിച്ച മലപ്പുറം മങ്കട കടന്നമണ്ണ സ്വദേശി കാത്തൊടി മുഹമ്മദ് അമീന്റെ (27) മൃതദേഹം നാട്ടിലെത്തിച്ചത്.


തുടര്‍ന്നു സ്വദേശമായ കടന്നമണ്ണയിലേക്ക് കൊണ്ടുപോയി. ശേഷം മൃതദേഹം നാളെ രാവിലെ 8.30ന് മലപ്പുറം മങ്കട കടന്നമണ്ണ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്യും. യുവാവിന്റെ മരണകാരണം തലയിലുണ്ടായ രക്തസ്രാവം മൂലമെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. മലപ്പുറം ജില്ലയില്‍നിന്ന് 20ഓളംപേര്‍ ഐ.എസിലെത്തിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഔദ്യോഗികമായി സ്ഥിരീകരിച്ച്‌ സൂക്ഷിക്കുന്നത് ഒമ്ബതുപേരുടെ ലിസ്റ്റാണ്.


ഡല്‍ഹി പൊലീസ് അറിയിച്ചത് പ്രകാരം കഴിഞ്ഞ ദിവസം രാവിലെ ഒന്‍പതരയോടെയാണ് ബന്ധുക്കളെ മങ്കട പൊലീസ് മരണവിവരം അറിയിച്ചത്. ഒരു വര്‍ഷത്തോളമായി ജയിലില്‍ കഴിയുന്ന അമീനിന്റെ വിചാരണ ആരംഭിക്കാനിരിക്കെയാണ് മരണം. തലവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അമീനെ ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തലയ്ക്കകത്ത് രക്തസ്രാവം കണ്ടെത്തിയതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.


ചികിത്സ ആവശ്യമില്ലെന്നു പറഞ്ഞ് അമീന്‍ ജയിലിലേക്ക് മടങ്ങുകയായിരുന്നുവെന്നു പറയുന്നു. ഇക്കാര്യം കഴിഞ്ഞ ദിവസം അമീന്‍ വീട്ടുകാരെ അറിയിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. മരണ വിവരമറിഞ്ഞ ബന്ധുക്കള്‍ ഇന്നലെ വിമാന മാര്‍ഗം ഡല്‍ഹിയിലേക്കു പോയി. ബെംഗളൂരുവില്‍ വിദ്യാര്‍ത്ഥിയായിരുന്ന അമീനെ 2021ല്‍ ആണ് തീവ്രവാദ ബന്ധം ആരോപിച്ച്‌ എന്‍ഐഎ അറസ്റ്റ് ചെയ്തത്.


ഐ എസുമായി ബന്ധമുണ്ടെന്നാരോപിച്ച്‌ കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് മുഹമ്മദ് അമീനെ എന്‍ ഐ എ അറസ്റ്റ് ചെയ്തത്. ബെംഗളൂരുവില്‍ വിദ്യാര്‍ത്ഥി ആയിരുന്ന അമീനെതിരെ 5000 പേജുള്ള കുറ്റപത്രമാണ് കേസുമായി ബന്ധപ്പെട്ട് എന്‍ ഐ എ കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്. ഇയാള്‍ കേരളത്തിലും കര്‍ണാടകയിലും ആക്രമണത്തിന് പദ്ധതിയിട്ടതായാണ് കുറ്റപത്രത്തിലെ ആരോപണം. ഐ എസുമായി ആശയപ്രചാരണം ഇയാള്‍ സമൂഹമാധ്യമങ്ങളിലൂടെ നടത്തി, ഭീകര സംഘടനയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യാന്‍ ശ്രമം നടത്തി. എന്നും കുറ്റപത്രത്തില്‍ പറയുന്നു.


കാശ്മീരില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഇയാള്‍ 2020 കാലഘട്ടത്തില്‍ ഏര്‍പ്പെട്ടതായും എന്‍ഐഎ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. കഴിഞ്ഞ ദിവസം ഇയാള്‍ക്ക് ജയിലില്‍ തലവേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ടതായാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. തുടര്‍ന്ന് ആശുപത്രയില്‍ അമീനെ ആശുപത്രിയല്‍ പ്രവേശിപ്പിച്ചിരുന്നു. വിദഗ്ദ്ധ ചികിത്സ നിര്‍ദ്ദേശിച്ചിരുന്നതായും എന്നാല്‍ അമീന്‍ ഇതിനിടയില്‍ മരിക്കുകയുമായിരുന്നു എന്നാണ് ബന്ധുകള്‍ക്ക് ലഭിച്ച വിവരം. അമീനിറെ ബന്ധുക്കളോട് ഡല്‍ഹിയില്‍ എത്താന്‍ അധികൃതര്‍ ആവശ്യപ്പെട്ടി


രുന്നു.

Previous Post Next Post
Kasaragod Today
Kasaragod Today