കുണ്ടംകുഴി: മുന്നാട് ജയപുരം സ്വദേശിയെ കുണ്ടംകുഴിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വെളളുങ്ങന്‍ – നാരായണി എന്നിവരുടെ മകന്‍ അനീഷാണ് (33) മരിച്ചത്. അവിവാഹിതനാണ്. സഹോദരങ്ങള്‍: ഉഷ, നിഷ, സുനീഷ്
ഇന്നലെ രാത്രി വീട്ടില്‍ നിന്നും കാണാതായ അനീഷിനെ ഇന്നു രാവിലെയാണ് കുണ്ടംകുഴി മാനസം ഓഡിറ്റോറിയത്തിന് സമീപമുള്ള പണി പൂര്‍ത്തിയായ വീടിന് പിറകില്‍ മരിച്ച നിലയില്‍ കണ്ടത്.
പൊലീസ് സ്ഥലത്ത് എത്തി ഇന്‍ക്വിസ്റ്റ് നടത്തി അന്വേഷണം തുടങ്ങി. മരിക്കുന്നതിന് മുമ്പ് അനീഷ് എഫ് ബി യില്‍ ഇട്ട പോസ്റ്റിനെ കുറിച്ചും പൊലീസ് പരിശോധിക്കുന്നു