ജോലിക്ക് പോയ സമയത്ത് വീടിന്റെ പൂട്ട് തകർത്ത് മോഷണം, സ്വർണാഭരങ്ങൾ കവർന്നു

 കുമ്പള നാരായണമംഗലത്ത് വീടിന്റെ പുട്ട് തകര്‍ത്ത് വന്‍ കവര്‍ച്ച. പതിമൂന്നര പവന്‍ സ്വര്‍ണാഭരണം കവര്‍ന്നു. ഇന്നലെ വീടുപൂട്ടി വീട്ടുകാര്‍ ജോലിക്ക് പോയ സമയത്താണ് കവര്‍ച്ച നടന്നത്. സ്വര്‍ണാഭരണം മാത്രമാണ് നഷ്ടപ്പെട്ടത്. വീടിന്റെ പിന്‍വശത്തെ വാതിലിന്റെ പുട്ട് തകര്‍ത്താണ് കവര്‍ച്ച നടത്തിയിരിക്കുന്നത്. ബെഡ് റൂമിനകത്തെ അലമാരയില്‍ സൂക്ഷിച്ചിരുന്നു സ്വര്‍ണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. ഡോഗ് സ്‌ക്വാഡും, വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കുമ്പള എസ്.ഐ അനീഷിന്റെ നേതൃത്വത്തില്‍ പ്രതികളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കി.


Previous Post Next Post
Kasaragod Today
Kasaragod Today