എൻഡോസൾഫാൻ ഇരകകളെ അപമാനിച്ച സംഭവം, സി.എച്ച് കുഞ്ഞമ്പുവിനെതിരെ കാസർകോട്ട് യൂത്ത് ലീഗ് പ്രതിഷേധം

 കാസർകോട് : എൻഡോസൾഫാൻ ഇരകളെ അപമാനിച്ച സി.എച്ച് കുഞ്ഞമ്പു എം.എൽ.എക്കെതിരെ യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം നടത്തി. 

എൻഡോസൾഫാൻ രോഗികളെയും ദയാബായി അടക്കമുള്ള സമരക്കാരെയും അപമാനിക്കുന്ന തരത്തിൽ പരാമർശം നടത്തിയ ഉദുമ എം.എൽ.എ സി.എച്ച് കുഞ്ഞമ്പുവിനെതിരെ മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത്‌ തലങ്ങളിൽ നാളെ പ്രതിഷേധ പന്തം നടത്തും. കാസർകോട് ജില്ലയുടെ ആരോഗ്യമേഖലയിലെ പ്രശ്നങ്ങളെ മുൻനിർത്തി പൊതുപ്രവർത്തകയായ ദയാബായിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തുന്ന നിരാഹാര സമരവുമായി ബന്ധപ്പെട്ട ചാനൽ സംഭാഷണത്തിനിടെയാണ് സി.എച്ച് കുഞ്ഞമ്പു എം.എൽ.എ വിവാദ പരാമർശം നടത്തിയത്.


പരാമർശം പിൻവലിച്ച് എൻഡോസൾഫാൻ ഇരകളോടും കുടുംബത്തോടും മാപ്പ് പറയണമെന്നാവശ്യപ്പെട്ടാണ് യൂത്ത് ലീഗ് പ്രതിഷേധം.


ഇന്ന് കാസർകോട് നഗരത്തിൽ നടന്ന പ്രതിഷേധം യൂത്ത് ലീഗ് സംസ്ഥാന ഉപാധ്യക്ഷൻ അഷ്‌റഫ്‌ എടനീർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ അസീസ് കളത്തൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സഹീർ ആസിഫ് സ്വാഗതം പറഞ്ഞു. ടി.ഡി കബീർ, യൂസുഫ് ഉളുവാർ, എം.ബി ഷാനവാസ്, എ. മുക്താർ, ശംസുദ്ധീൻ ആവിയിൽ, എം.പി നൗഷാദ്, സിദ്ദീഖ് സന്തോഷ്‌ നഗർ, റൗഫ് ബാവിക്കര, നദീർ കൊത്തിക്കാൽ, ഹാരിസ് ബെദിര, റമീസ് ആറങ്ങാടി, അനസ് എതിർത്തോട്, ഇർഷാദ് മൊഗ്രാൽ, അജ്മൽ തളങ്കര, സിദ്ദീഖ് ദണ്ഡഗോളി, മുത്തലിബ് ബേർക്ക, അബൂബക്കർ കാടങ്കോട്, നഷാത്ത് പരവനടുക്കം, ഇല്യാസ് ഹുദവി, ജലീൽ അണങ്കൂർ തുടങ്ങിയവർ നേതൃത്വം നൽ


കി.

Previous Post Next Post
Kasaragod Today
Kasaragod Today