കേരള പ്ലാന്റേഷൻ കോർപ്പറേഷൻ തോട്ടങ്ങൾക്കിടയിൽ ഒറ്റപ്പെട്ടുകിടക്കുന്ന മുളിയാർ ഗ്രാമത്തിലെ ആലൂർ പ്രദേശത്തിലെ പ്രൈമറി വിദ്യാഭ്യാസത്തിനു ഏക ആശ്രയമായിരുന്ന MGLC അടച്ചു പൂട്ടിയ അധികാരികൾക്കെതിരെ ആലൂർ കൾച്ചറൽ ക്ലബ് യു എ ഇ കമ്മറ്റി പ്രധിഷേധം അറിയിക്കുകയും സ്‌കൂൾ സംരക്ഷണ സമിതി കൈകൊണ്ടിരിക്കുന്ന എല്ലാ സമരപരിപാടികൾക്കും പൂർണ പിന്തുണ അറിയിക്കുകയും ചെയ്‌തു.
നവമ്പർ 13 ഞായറാഴ്ച ഷാർജയിൽ ചേർന്ന യോഗം പ്രസിഡന്റ് എ ടി ഖാദർ അധ്യക്ഷത വഹിക്കുകയും ജനറൽ സെക്രട്ടറി ഷംസുദ്ദീൻ എം കെ സ്വാഗതം പറയുകയും, ഷഫീഖ് ടി എ നന്ദിയും പറഞ്ഞു, ട്രഷറർ ആസിഫ് ആലൂർ അടക്കമുള്ള മറ്റു ഭാരാവാഹികളും സംസാരിച്ചു.
MGLC യെ LP സ്കൂളായി ഉയർത്തണമെന്ന് ആവശ്യപെടുന്നതിനോടപ്പം സ്കൂൾ ഗ്രൗണ്ട് വികസിപ്പിക്കുവാൻ സ്കൂൾ സംരക്ഷണ സമിതി ഏറ്റെടുത്ത വസ്തുവിന് ആവശ്യമായ മുഴുവൻ തുകയും നൽകാൻ ACC UAE തീരുമാനിക്കുകയും, ആ തുക നവംബർ 20 നു ഷാർജ എർമൂക്കിൽ വെച്ച് നടക്കുന്ന ജനറൽ ബോഡി യോഗത്തിൽ ആലൂർ സ്കൂൾ സംരക്ഷണ സമിതിക്കു കൈമാറുമെന്ന് ACC UAE അറിയിച്ചു