കാസർക്കോഡ് - കാഞ്ഞങ്ങാട് റോഡിലെ ചളിയംകോട് മേൽ പാലത്തിൽ എക്സ്പാൻഷൻ ജോയിന്റ്
ഭാഗമായുള്ള മെറ്റൽ റോഡ് പുറത്തേക്ക് തള്ളി നില്ക്കുന്നു എന്ന് PWD-4U ആപ്പിലൂടെ പരാതി ലഭിച്ചിരുന്നു.
കാസർഗോഡ് -
കാഞ്ഞങ്ങാട് എക്സ്പാൻഷൻ സംസ്ഥാന പാതയിലെ KSTP പുതുതായി നിർമ്മിച്ചതിനുശേഷം ശേഷം
പി ഡബ്ല്യു ഡി ക്ക് കൈമാറിയ ചളിയംകോട് പാലത്തിന്റെ (VIADUCT) സ്പാനുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ജോയിന്റ് (പകുതി ഭാഗം ) തകരാർ സംഭവിച്ചതിനാൽ സ്ട്രിപ്പ് സീലിന്റെ ലോഹ ഭാഗം തള്ളി നിൽക്കുന്നത് വാഹന ഗതാഗതത്തിനു വളരെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ഏകദേശം 3.75 മീ. നീളത്തിൽ ജോയിന്റിന് തകരാറു സംഭവിച്ചിരുന്നു. പരാതി ലഭിച്ച ഉടനെ ഇത് പരിഹരിക്കുന്നതിന് വേണ്ടിയുള്ള നടപടികൾ കൈകൊള്ളുകയും, തള്ളി നിൽക്കുന്ന ലോഹ ഭാഗം വിദഗ്ദ്ധരെ കൊണ്ട് മുറിച്ച് മാറ്റകയും പ്രസ്തുത ഭാഗത്ത് താത്ക്കാലികമായി വാഹന ഗതാഗതം സുഗമമായി സാധ്യമാകുന്ന തരത്തിൽ കുഴികളടക്കുകയും ചെയ്തു. കൂടാതെ ശാശ്വത പരിഹാരമായി എത്രയും പെട്ടെന്ന് തന്നെ പുതിയ ജോയിന്റ് ഘടിപ്പിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളുന്നതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപെടു
ത്തി.