കാസർകോട് മാന്യ സ്വദേശി ബഹ്‌റൈനില്‍ മരണപ്പെട്ടു

 ബദിയടുക്ക: മാന്യ സ്വദേശി ബഹ്‌റൈനില്‍ കുഴഞ്ഞുവീണ് മരിച്ചു. മാന്യ ഗൗസിയ നഗറിലെ പരേതരായ ഹസൈനാര്‍-ഖദീജ ദമ്പതികളുടെ മകന്‍ ബൈത്തുല്‍ ഹമീദ് എന്ന ഹമീദ് (58) ആണ് മരിച്ചത്. ബഹ്റൈനില്‍ കച്ചവടസ്ഥാപനം നടത്തിവരികയായിരുന്ന ഹമീദ് പ്രഭാതസവാരി കഴിഞ്ഞ് മുറിയിലെത്തി വിശ്രമിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ബഹ്റൈനിലെ ആസ്പത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഒരുവര്‍ഷം മുമ്പാണ് ഹമീദ് നാട്ടില്‍ വന്നത്. പിന്നീട് ബഹ്റൈനിലേക്ക് തിരിച്ചുപോകുകയായിരുന്നു. മയ്യിത്ത് ബഹ്റൈനില്‍ നിന്ന് നാളെ നാട്ടിലെത്തിച്ച് ഗൗസിയ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

ഭാര്യ: സൈനബാബീവി. മക്കള്‍: ഫാത്തിമ, ഫെറാന. മരുമകന്‍: മിന്‍സിഫ്. സഹോദരങ്ങള്‍: മുഹമ്മദ്കുഞ്ഞി, ഇബ്രാഹിം, അബൂബക്കര്‍, അഷ്‌റഫ്, അബ്ദുല്‍റഹ്‌മാന്‍ എന്ന നസീര്‍, മജീദ്


.

Previous Post Next Post
Kasaragod Today
Kasaragod Today