ആരിഫിൻ്റെ ആകസ്മിക മരണം മൊഗ്രാൽ പുത്തൂരിനെ കണ്ണീരിലാഴ്ത്തി
മൊഗ്രാല്‍പുത്തൂര്‍: ആരിഫിൻ്റെ ആകസ്മിക മരണം മൊഗ്രാൽ പുത്തൂരിനെ കണ്ണീരിലാഴ്ത്തി.
മൊഗ്രാല്‍പുത്തൂര്‍ പറപ്പാടിയിലെ കോട്ടക്കുന്ന് ആരിഫ് (41) ആണ് അസുഖം ബാധിച്ചു മരിച്ചത്.
മുസ്ലിം ലീഗിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. ഫുട്‌ബോള്‍ താരം കൂടിയായിരുന്നു ആരിഫ്.
ഡി.എം മൊയ്തീന്റെയും മറിയുമ്മയുടേയും മകനാണ്.
ഭാര്യ: നസീല. മൊഗ്രാല്‍ പുത്തൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥി അയാസ്, അലീസ എന്നിവര്‍ മക്കളാണ്. സഹോദരങ്ങള്‍: ജലീല്‍ (ഖത്തര്‍), അന്‍വര്‍, ഇര്‍ഫാന്‍, ആബി
ദ, നസിയ.