17കാരിയെ കൂട്ടപീഡനത്തിനിരയാക്കിയ കേസില്‍ ഒരു പ്രതിയെ കൂടി ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു

 കാസര്‍കോട്: 17കാരിയെ കൂട്ടപീഡനത്തിനിരയാക്കിയ കേസില്‍ ഒരു പ്രതിയെ കൂടി ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 9 ആയി. അടുക്കത്ത്ബയലിലെ മനാസിറി(30)നെയാണ് ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി എ. സതീഷ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്. കേസില്‍ ഇനി 4 പേരെ കൂടി പിടികൂടാനുണ്ട്. ഇവര്‍ക്കായി അന്വേഷണം വ്യാപിപ്പിച്ചതായി ക്രൈംബ്രാഞ്ച് അധികൃതര്‍ അറിയിച്ചു. ഇതേ സമയം കൂടുതല്‍ പേര്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും അന്വേഷിച്ച് വരുന്നു.


Previous Post Next Post
Kasaragod Today
Kasaragod Today