വിവാഹ വാഗ്ദാനം നല്‍കി പീഡനം, സുഹൃത്തുക്കൾക്ക് കാഴ്ച വെച്ചു, 13 പേർക്കെതിരെ പോലീസ് കേസെടുത്തു

 കാസര്‍കോട് വിദ്യാനഗറില്‍ വിവാഹ വാഗ്ദാനം നല്‍കി 17കാരിയെ പീഡിപ്പിക്കുകയും പിന്നീട് സുഹൃത്തുക്കള്‍ക്ക് കാഴ്ച വെക്കുകയും ചെയ്‌തെന്ന പരാതിയില്‍ കാമുകനടക്കം 13 പേര്‍ക്കതിരെ പോക്‌സോ നിയമ പ്രകാരം പൊലീസ് കേസെടുത്തു.


വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന 17കാരിയാണ് പീഡനത്തിന് ഇരയായ പെണ്‍കുട്ടി. ഇക്കഴിഞ്ഞ ജൂലൈ 31ന് പെണ്‍കുട്ടിയെ കാണാതാവുകയും തുടര്‍ന്ന് അന്വേഷിക്കുന്നതിനിടയില്‍ ഒരു ദിവസം കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തുകയും ചെയ്തു. വീണ്ടും കാണാതായതോടെയാണ് സംഭവം അറിയുന്നതെന്ന് ബന്ധുക്കള്‍ പറയുന്നു.


വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കഴിയുന്ന അറഫാത് എന്ന യുവാവാണ് പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി ആദ്യം പീഡിപ്പിച്ചതെന്നാണ് വീട്ടുകാര്‍ കാസര്‍കോട് വനിതാ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. പിന്നീട് അറഫാത് നാല് സുഹൃത്തുകള്‍ക്കും പെണ്‍കുട്ടിയെ കാഴ്ച വെച്ചുവെന്നാണ് ആരോപണം.


ഞെട്ടിക്കുന്ന പീഡന വാര്‍ത്ത പുറം ലോകം അറിയുന്നത് പിന്നീടാണ്. കാസര്‍കോടിന് പുറമെ കോഴിക്കോട്, എറണാകുളം തുടങ്ങിയ സ്ഥലങ്ങളിലെ ലോഡ്ജുകളില്‍ കൊണ്ടുപോയി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതിയില്‍ പറയുന്നു. ഇവരെ കൂടാതെ മറ്റ് എട്ട് പേര്‍ കൂടി പീഡിപ്പിച്ചതായി പെണ്‍കുട്ടി പരാതിയില്‍ പറഞ്ഞിട്ടുണ്ട്. പോക്‌സോ പ്രകാരം കേസെടുത്ത പൊലീസ് കുറ്റാരോപിതര്‍ക്കായി തിരച്ചില്‍ നടത്തിവരി


കയാണ്.

Previous Post Next Post
Kasaragod Today
Kasaragod Today