വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ സഹോദരി ഭര്‍ത്താവിനെ കോടതി 15 വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു

 കാസര്‍കോട്: ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ സഹോദരി ഭര്‍ത്താവിനെ കോടതി 15 വര്‍ഷം കഠിന തടവിനും ഒന്നരലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 48കാരനെയാണ് കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജ് എ. മനോജ് ശിക്ഷിച്ചത്. 2015ലാണ് കേസിനാസ്പദമായ സംഭവം. സ്‌കൂള്‍ അവധിക്കാലത്ത് ഉള്ളാളില്‍ നിന്ന് സഹോദരിയുടെ വീട്ടിലേക്ക് വരുന്ന സമയം സഹോദരി ഭര്‍ത്താവ് സോമേശ്വരം ബീച്ചില്‍ വെച്ചും കുബന്നൂരിലുള്ള ബന്ധുവിന്റെ ഫ്ളാറ്റില്‍ വെച്ചും സ്വന്തം വീട്ടില്‍ വെച്ചും ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് കേസ്. മഞ്ചേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ എസ്.ഐ പി. പ്രമോദാണ് ആദ്യം അന്വേഷണം നടത്തിയത്. തുടര്‍ന്ന് കേസന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് മഞ്ചേശ്വരം എസ്.ഐ ആയിരുന്ന ഇ. അനൂപ്കുമാറാണ്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പ്രകാശ് അമ്മണ്ണായ ഹാജരായി.


Previous Post Next Post
Kasaragod Today
Kasaragod Today