വയനാട് സ്വദേശിയായ യുവാവിനെ തളങ്കരയില്‍ ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

 കാസര്‍കോട്: വയനാട് സ്വദേശിയായ യുവാവിനെ തളങ്കരയില്‍ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് വെങ്കല്‍പള്ളി പിനാങ്കോട് പള്ളിക്കണ്ടി വീട്ടിലെ പി.കെ. മുഹമ്മദ് സാബിത് (24) ആണ് മരിച്ചത്. കാസര്‍കോട് പഴയ പ്രസ് ക്ലബ് ജംഗ്ഷനിലെ പിക്‌സര്‍മാന്‍ മൊബൈല്‍ കടയില്‍ ടെക്‌നീഷ്യന്‍ ട്രെയിനിയായി ഒരു മാസം മുമ്പാണ് എത്തിയത്. അണങ്കൂരിലെ ക്വാര്‍ട്ടേഴ്‌സിലാണ് താമസം. ഇന്നലെ രാത്രിയോടെയാണ് സാബിത്തിനെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്രദ്ധയില്‍പ്പെട്ടവര്‍ റെയില്‍വെ പൊലീസിനും കാസര്‍കോട് പൊലീസിനും വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തിയാണ് മൃതദേഹം ജനറല്‍ ആസ്പത്രി മോര്‍ച്ചറിയില്‍ എത്തിച്ചത്. വിവരമറിഞ്ഞ് ബന്ധുക്കള്‍ കാസര്‍കോട്ടെത്തി. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മയ്യത്ത് നാട്ടിലേക്ക് കൊണ്ടുപോകും. മുസ്തഫയുടെയും സെക്കീനയുടെയും മകനാണ്. സഹോദരങ്ങള്‍: നുസ്രത്ത്, അഫ്‌സത്ത്, മുഹമ്മദ് ഫഹീം.


Previous Post Next Post
Kasaragod Today
Kasaragod Today