ബദിയടുക്ക: വീട്ടില്‍ സൂക്ഷിച്ച 100 കിലോ പുകയില ഉല്‍പ്പന്നങ്ങളുമായി ഒരാള്‍ പിടിയില്‍. കുംബഡാജെ അന്നടുക്കയിലെ പാപ്പേരി വീട്ടില്‍ അബ്ദള്‍ റഷീദിന്റെ മകന്‍ അഷ്റഫിനെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. ബദിയടുക്ക എക്സൈസ് റെയ്ഞ്ചും എക്സൈസ് ഐ.ബിയും നടത്തിയ പരിശോധനയിലാണ് പുകയില ഉള്‍പ്പന്നങ്ങള്‍ കണ്ടെത്തിയത്. ഐ.ബി പ്രിവന്റീവ് ഓഫീസര്‍ ജേക്കബ്ബ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ രമേശന്‍, അഫ്സല്‍, ജനാര്‍ദ്ദനന്‍, അമല്‍ജിത്ത്, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ ഹരിശ്രീ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു
വീട്ടില്‍ സൂക്ഷിച്ച 100 കിലോ പുകയില ഉല്‍പ്പന്നങ്ങൾ എക്‌സൈസ് പിടികൂടി
mynews
0