ഭീമനടി: പിതാവ് സ്ഥലം ദാനാധാരമായി നല്‍കിയ വിരോധത്തില്‍ സഹോദരന്റെ വീടിന് തീവെച്ചു.
നര്‍ക്കിലക്കാട് ചീര്‍ക്കയത്തെ ശശിയുടെ വീട്ടിനാണ് സ
ഹോദരന്‍ രാജീവന്‍ തീയിട്ടത്. തീപിടുത്തത്തില്‍ വീട്ടിലെ വസ്ത്രങ്ങള്‍ കത്തിനശിച്ചു. വീടിന് കേടുപാട് സംഭവിക്കുക
യും ചെയ്തു. ശശിക്ക് പിതാവ് 20 സെന്റ് സ്ഥലം ദാനാധാര
മായി നല്‍കിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് കഴി
ഞ്ഞദിവസം വീട്ടില്‍ അതിക്രമിച്ചുകയറി രാജീവന്‍ തീയിട്ടത്.
സംഭവത്തില്‍ ശശിയുടെ പരാതിയില്‍ രാജീവനെതിരെ ചി
റ്റാരിക്കാല്‍ പോലീസ് കേസെ
ടുത്തു.