അസുഖം വിട്ടുമാറാത്തതില്‍ മനം നൊന്ത് വയോധികൻ തൂങ്ങി മരിച്ചു

 ബദിയടുക്ക: അസുഖം വിട്ടുമാറാത്തതില്‍ മനം നൊന്ത് കഴിയുകയായിരുന്ന 66കാരനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ബേള കിന്നിംഗാറിലെ നാരായണ ഗട്ടിയാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് വീട്ടിനകത്ത് തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ജനറല്‍ ആസ്പത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തു.

ഭാര്യ: പരേതയായ കമല. മക്കള്‍: ഭാസ്‌കര, ഗണേശ. മരുമക്കള്‍: കവിത, സുപ്രിയ. സഹോദരന്‍: രാമചന്ദ്രന്‍


.

Previous Post Next Post
Kasaragod Today
Kasaragod Today