*
മഞ്ചേശ്വരം: കലാകായിക സാംസ്കാരിക ജീവകാരുണ്യ പ്രവർത്തന മേഖലകളിൽ കാൽ നൂറ്റാണ്ടിലേറെ വ്യക്തിമുദ്ര പതിപ്പിച്ച
ബങ്കര മഞ്ചേശ്വരം
ലക്കി ബ്രദേഴ്സ് ആർട്സ് & സ്പോർട്സ്
ക്ലബ്ബിൻറെ ചാരിറ്റി സംഘടനയായ ദാറുസ്സലാം വെൽഫെയർ അസോസിയേഷൻറെ ആഭിമുഖ്യത്തിൽ
കാസർഗോഡ് ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 24മദ്രസകളുടെ മുന്നൂറിൽ പരം വിദ്യാർത്ഥികൾ പങ്കെടുത്ത ഇസ്ലാമിക കലാ സാഹിത്യോത്സവ് ഹുബ്ബുറസൂൽ മീലാദ് ഫെസ്റ്റ് സീസൺ 2
ബങ്കര മഞ്ചേശ്വരം
കാടിയാർ പുഴ തീരത്ത് ദാറുസ്സലാം നഗറിൽ
ഖിറാഅത്ത്, പ്രസംഗം, മദ്ഹ് ഗാനം, സംഘഗാനം, ദഫ്മുട്ട്, ബുർദ, കവാലി, നബിദിന സ്കൗട്ട്
റിഫാഹി ദഫ് സംഘത്തിൻറെ
പ്രദർശന ദഫ് മുട്ട് ഒട്ടനവധി ഇസ്ലാമിക കലാ
പരിപാടികളോട് കൂടി
നടത്തപ്പെടുകയുണ്ടായി.
രാവിലെ സയ്യിദ് അത്താഉള്ള തങ്ങൾ
പതാക ഉയർത്തി പാതിരാത്രി യോളം നീണ്ടുനിന്നു.
ആയിരങ്ങളെ സാക്ഷിനിർത്തി കൊണ്ട് സമാപനസമ്മേളനം
സയ്യിദ് നൗഫൽ ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.
ജൂനിയർ സീനിയർ വിഭാഗത്തിൽ ആവേശകരമായ
ഇഞ്ചോടിഞ്ചു മത്സരത്തിൽ നൂറുൽ ഹുദാ മദ്രസ ബന്ദിയോട് ഓവറോൾ ചാമ്പ്യന്മാരായി
ഹിദായത്തുൽ ഇസ്ലാം മദ്രസ ചട്ടഞ്ചാൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
മത്സര വിജയികൾക്ക് ക്യാഷ് അവാർഡും ട്രോഫിയും സമ്മാനിച്ചു.
പ്രോഗ്രാം ഡയറക്ടർ ക്ലബ് പ്രസിഡണ്ട് സിദ്ദീഖ് മഞ്ചേശ്വരം,
ദാറുസ്സലാം പ്രസിഡണ്ട് അന്തുഞ്ഞി,പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഇബ്രാഹിം യൂസുഫ്,പരിപാടിക്ക് നേതൃത്വം നൽകി.
ക്ലബ്ബ് സെക്രട്ടറി ഇബ്രാഹിം സ്വാഗതവും ദാറുസ്സലാം സെക്രട്ടറി അഷ്റഫ്
നന്ദിയും പ്രകാശിച്ചു.