ബന്തിയോട്: 11 ഗ്രാം എം.ഡി. എം.എ മയക്കുമരുന്നുമായി പച്ചമ്പളം സ്വദേശിയെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. അക്ബര്‍ (26) ആണ് അറസ്റ്റിലായത്. കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പി. പ്രമോദ്, എസ്.ഐ വി.കെ. അനീഷ് എന്നിവരുടെ നേതൃത്വത്തില്‍ രാത്രി കാല പരിശോധന നടത്തുന്നതിനിടെ റോഡരികില്‍ നില്‍ക്കുകയായിരുന്ന അക്ബറിനെ സംശയം തോന്നി ദേഹപരിശോധന നടത്തിയപ്പോഴാണ് കീശയില്‍ എം.ഡി.എം.എ മയക്കുമരുന്ന് കണ്ടെത്തിയത്. സ്‌ക്വാഡ് അംഗങ്ങളായ സജീഷ്, ശിവന്‍, രഘു, ഡ്രൈവര്‍ രാജേഷ് എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
എം.ഡി. എം.എ മയക്കുമരുന്നുമായി യുവാവിനെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു
mynews
0