നിര്‍മ്മാണ തൊഴിലാളിയെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

 മുന്നാട്: കടയില്‍ നിന്ന് കയറ് വാങ്ങി വീട്ടിലേക്ക് പോയ നിര്‍മ്മാണ തൊഴിലാളിയെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മുന്നാട് പേര്യയിലെ കണ്ണമ്പള്ളി മണികണ്ഠ(48)നാണ് തൂങ്ങി മരിച്ചത്. പേര്യ റെഡ്സ്റ്റാര്‍ ക്ലബ്ബിന്റെ വോളിബോള്‍ കളിക്കാരനും കര്‍ഷക സംഘം പേര്യ യൂണിറ്റ് പ്രസിഡണ്ടുമാണ്. എം. പക്കീരന്‍ നായരുടെയും കെ. ജാനകിയമ്മയുടെയും മകനാണ്. സൗമ്യയാണ് ഭാര്യ. മക്കള്‍: അഭിനവ്, അതുല്‍. സഹോദരങ്ങള്‍: കെ. കുഞ്ഞമ്പു നായര്‍, കെ. നാരായണന്‍, അമ്മാളു, കെ. ലക്ഷ്മി.


Previous Post Next Post
Kasaragod Today
Kasaragod Today