ഉപ്പള: വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണാടക പുത്തൂര്‍ കൈക്കാരയിലെ ബാലകൃഷ്ണ ഷെട്ടിയുടേയും നളനിയുടേയും മകള്‍ അനിത ഷെട്ടി (42)യാണ് മരിച്ചത്. ജോട്ക്കല്ല് പൊന്നതോട്ടിലെ ഭര്‍ത്താവ് താരനാദന്റെ വീട്ടിലെ കിണറ്റിലാണ് ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ മൃതദേഹം കണ്ടെത്തിയത്. ഉച്ചയ്ക്ക് 12 മണിയോടെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിച്ചുവരികയായിരുന്നു. അതിനിടെയാണ് കിണറ്റില്‍ മൃതദേഹം കണ്ടെത്തുന്നത്. കുമ്പള പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. മക്കള്‍: അനിത്ത്, അഷിത്ത്.
വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
mynews
0