പേരാമ്പ്രയിൽ നിന്ന് കാണാതായ ബിരുദ വിദ്യാർത്ഥിനിയെ കാസർഗോഡ് കണ്ടെത്തി, കൂട്ട ബലാൽസംഗത്തിനിരയാക്കി എന്ന പരാതിയിൽ മൂന്നുപേർ അറസ്റ്റിൽ

 പേരാമ്ബ്ര: ഭിന്നശേഷിക്കാരിയായ കോളജ് വിദ്യാര്‍ഥിനിയെ കൂട്ട ബലാത്സംഗം ചെയ്ത മൂന്ന് പേരെ പേരാമ്ബ്ര പൊലീസ് അറസ്റ്റ് ചെയ്തു.


പരപ്പനങ്ങാടി നെടുവ സ്വദേശികളായ ബാര്‍ബര്‍ തൊഴിലാളി പുത്തരിക്കല്‍ തയ്യില്‍ വീട്ടില്‍ മുനീര്‍ (40), ഓട്ടോ ഡ്രൈവര്‍മാരായ അലീക്കനകത്ത് സഹീര്‍ (31), പള്ളിക്കല്‍ പ്രജീഷ് (41) എന്നിവരെയാണ് പൊലീസ് ഇന്‍സ്പക്ടര്‍ ബിനു തോമസിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.


പേരാമ്ബ്രയിലെ ഒരു അണ്‍ എയ്ഡഡ് കോളജിലെ ബിരുദ വിദ്യാര്‍ഥിനിയാണ് ബലാത്സംഗത്തിന് ഇരയായത്. ആറ് ദിവസം മുമ്ബാണ് വിദ്യാര്‍ഥിനിയെ കാണാതാവുന്നത്. ബന്ധു വീട്ടില്‍ പോകുകയാണെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. എന്നാല്‍ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പരപ്പനങ്ങാടി സ്വദേശി അനസിനെ വിവാഹം കഴിക്കാനാണ് കുട്ടി വീട് വിട്ട് ഇറങ്ങിയത്. വീട്ടുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പേരാമ്ബ്ര പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് കാസര്‍കോട്ട് നിന്നു വിദ്യാര്‍ഥിനിയെ കണ്ടെത്തുന്നത്.


തുടര്‍ന്ന് വിദ്യാര്‍ഥി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബലാത്സംഗ വിവരം പുറത്തറിയുന്നത്. പരപ്പനങ്ങാടിയെത്തി അനസിനെ കണ്ടപ്പോള്‍ താന്‍ വിവാഹിതനാണെന്ന് അറിയിച്ച്‌ കൈയൊഴിയുകയായിരുന്നു. തുടര്‍ന്ന് വീട്ടിലെത്തിക്കാം എന്നറിയിച്ച്‌ കൂടെ കൂടിയ മൂന്ന് പേര്‍ വിവിധ ലോഡ്ജുകളില്‍ ഉള്‍പ്പെടെ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു എന്നാണ് വിദ്യാര്‍ഥിയുടെ മൊഴി.


ഇവരുടെ കൈയില്‍ നിന്നു രക്ഷപ്പെട്ട യുവതി അനസിന്റെ വീട് കാസര്‍കോട് ആണെന്ന് മനസ്സിലാക്കി അവിടെ എത്തുകയായിരുന്നു. ഒരു സ്ത്രീയുടെ അടുത്ത് എത്തിച്ചേര്‍ന്ന യുവതിയെ കാസര്‍കോട് പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും പേരാമ്ബ്ര പൊലീസിന് കൈമാറുകയുമാ


യിരുന്നു

Previous Post Next Post
Kasaragod Today
Kasaragod Today