മോഷണക്കുറ്റം ആരോപിച്ച് സഹോദരങ്ങളായ രണ്ടു കുട്ടികളെ കെട്ടിയിട്ട് മര്‍ദ്ദിച്ച് കൊല്ലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. പൊവ്വല്‍ സ്വദേശി കെ.അബ്ദുല്ലയെയാണ് (42) ആദൂര്‍ എസ്‌ഐ മധുസൂദനനും സംഘവും അറസ്റ്റ് ചെയ്തത്. അടക്ക മോഷ്ടിച്ചു എന്നാരോപിച്ച് 15 കാരനെയും അനുജനെയും അബ്ദുല്ല കവുങ്ങില്‍ കെട്ടിയിട്ട് മുളവടി കൊണ്ട് തലയ്ക്കും ദേഹത്തും അടിക്കുകയായിരുന്നു. പിന്നീട് മാതാവ് എത്തിയാണ് കുട്ടികളെ മോചിപ്പിച്ചത്. മല്ലത്ത് വെച്ചാണ് കേസിനാസ്പദമായ സംഭവം. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
മോഷണക്കുറ്റം ആരോപിച്ച് കുട്ടികളെ കെട്ടിയിട്ട് മർദ്ദിച്ചു , പ്രതി അറസ്റ്റിൽ
mynews
0