കാപ്പ ശിക്ഷ കഴിഞ്ഞ് ജയിലില്‍ നിന്ന് ഇറങ്ങിയ യുവാവ് എം.ഡി.എം.എ മയക്കുമരുന്നുമായി അറസ്റ്റില്‍

 കാസര്‍കോട്: കാപ്പ ശിക്ഷ കഴിഞ്ഞ് ജയിലില്‍ നിന്ന് ഇറങ്ങിയ യുവാവ് എം.ഡി.എം.എ മയക്കുമരുന്നുമായി അറസ്റ്റില്‍. തെക്കില്‍ ബെണ്ടിച്ചാല്‍ ഹൗസിലെ കെ. ആബിദ് (40) ആണ് അറസ്റ്റിലായത്. ഇന്നലെ വിദ്യാനഗര്‍ വാട്ടര്‍ അതോറിറ്റി ഓഫീസ് കെട്ടിടത്തിന് സമീപം വെച്ചാണ് ആബിദ് പിടിയിലായത്. കാസര്‍കോട് ഡി.സി.ആര്‍.ബി ഡി.വൈ.എസ്.പി സി.എ. അബ്ദുല്‍ റഹീമിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് കാസര്‍കോട് എസ്.ഐ രാകേഷും സംഘവും നടത്തിയ പരിശോധനയിലാണ് പിടിയിലായത്. നിരവധി കേസുകളില്‍ പ്രതിയായ ആബിദിനെതിരെ നേരത്തെ കാപ്പ ചുമത്തിയിരുന്നു. അടുത്തിടെയാണ് ജയിലില്‍ നിന്ന് ഇറങ്ങിയത്. അതിനിടെയാണ് 5 ഗ്രാം എം.ഡി.എം.എയുമായി പിടിയിലാവുന്നത്.


Previous Post Next Post
Kasaragod Today
Kasaragod Today