ഉംറ നിർവഹിക്കാനായി പോയ ഗൃഹനാഥൻ മദീനയിൽ മരണപ്പെട്ടു

 ബദിയടുക്ക: ഉംറ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിനിടെ എതിര്‍ത്തോട് സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. നെല്ലിക്കട്ടക്ക് സമീപം എതിര്‍ത്തോട് ജുമാ മസ്ജിദിന് സമീപത്തെ പെരുമ്പ അബ്ദുല്‍ഖാദര്‍(62) ആണ് മരിച്ചത്. അബ്ദുല്‍ഖാദര്‍ ഉംറ കഴിഞ്ഞ് ജിദ്ദ എയര്‍പോര്‍ട്ടിലേക്ക് പോകുന്ന വഴി ഭക്ഷണം കഴിക്കാന്‍ സമീപത്തെ ഹോട്ടലില്‍ കയറിയിരുന്നു. ഇതിനിടെ രക്തസമ്മര്‍ദം വര്‍ധിച്ച് അബ്ദുല്‍ഖാദര്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ മദീനയിലെ കിങ്ങ് വഹദ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മയ്യത്ത് മദീനയില്‍ തന്നെ മറവ് ചെയ്തു. ഭാര്യ: ആയിഷ. മക്കള്‍: താഹിറ, സമീന, മുംതാസ്, റഹ്‌മത്ത്, ബല്‍ക്കീസ്. മരുമക്കള്‍: മജീദ്, മുഹമ്മദ്, ഹാരിസ്, മാഹിന്‍, ഷമീര്‍. സഹോദരങ്ങള്‍: അബൂബക്കര്‍, ഖദീജ, പരേതയായ നബീസ.


Previous Post Next Post
Kasaragod Today
Kasaragod Today